പ്രണയസംഗീതചിത്രത്തില്‍ വിജയ്സേതുപതിയുടെ നായികയായി അമലാപോള്‍

വെങ്കിട്ടരോഗന്ത് കൃഷ്ണ ആദ്യമായി സംവിധായകനാകുന്ന റൊമാന്‍റിക് മ്യൂസിക്കല്‍ ചിത്രത്തില്‍ വിജയ്സേതുപതിയുടെ നായികയായി അമലാപോള്‍ അഭിനയിക്കുന്നു. മൂന്ന് സംഗീതസംവിധായകരുടെ വാശിയുടെയും മത്സരത്തിന്‍റെയും കഥയാണ് ചിത്രം പറയുന്നത്. വിജയ്സേതുപതിയും അമലയും രണ്ട് സംഗീതസംവിധായകരായി അഭിനയിക്കുമ്പോള്‍ മൂന്നാമത്തെ സംഗീതസംവിധായികയായി... Read More

വെങ്കിട്ടരോഗന്ത് കൃഷ്ണ ആദ്യമായി സംവിധായകനാകുന്ന റൊമാന്‍റിക് മ്യൂസിക്കല്‍ ചിത്രത്തില്‍ വിജയ്സേതുപതിയുടെ നായികയായി അമലാപോള്‍ അഭിനയിക്കുന്നു. മൂന്ന് സംഗീതസംവിധായകരുടെ വാശിയുടെയും മത്സരത്തിന്‍റെയും കഥയാണ് ചിത്രം പറയുന്നത്. വിജയ്സേതുപതിയും അമലയും രണ്ട് സംഗീതസംവിധായകരായി അഭിനയിക്കുമ്പോള്‍ മൂന്നാമത്തെ സംഗീതസംവിധായികയായി പ്രത്യക്ഷപ്പെടുക ഒരു വിദേശനടിയായിരിക്കുമെന്നറിയുന്നു.

 

 

യഥാര്‍ത്ഥത്തില്‍ ഈ ചിത്രം ഒരു സംഗീതസംവിധായകന്‍റെ ജീവിതത്തിലുണ്ടാകുന്ന പ്രണയവും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങളുമാണ് അനാവരണം ചെയ്യുന്നത്. ചന്ദ്രാ ആര്‍ട്ട്സിന്‍റെ ബാനറില്‍ ഇസക്കി ദുരൈ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം മഹേഷ്മുത്തുസ്വാമി. സംഗീതം നിവാസ് കെ. പ്രസന്ന. ചിത്രീകരണം പഴനിയിലാരംഭിച്ചു.

 

Show Less

No comments Yet

SLIDESHOW

LATEST VIDEO