വിജയ് സേതുപതി ജയറാമിനോടൊപ്പം “മാർക്കോണി മത്തായി “

തമിഴകവും കടന്ന് പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കിയ യുവതാരമായ മക്കൾ ശെൽവൻ വിജയ് സേതുപതി ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്നു.   പ്രശസ്ത പരസ്യ ചിത്ര സംവിധായകനായ സനിൽ കളത്തിൽ കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ... Read More

തമിഴകവും കടന്ന് പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കിയ യുവതാരമായ മക്കൾ ശെൽവൻ വിജയ് സേതുപതി ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്നു.

 

പ്രശസ്ത പരസ്യ ചിത്ര സംവിധായകനായ സനിൽ കളത്തിൽ കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ ” മാർക്കോണി മത്തായി ” യിലാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജയറാമിനോടൊപ്പം വിജയ് സേതുപതി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.
സത്യം സിനിമാസിന്റെ ബാനറിൽ എ ജി പ്രേമചന്ദ്രൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ആത്മീയ നായികയാവുന്നു.

 

അജു വർഗ്ഗീസ്,ഹരീഷ് കണാരൻ,ഗ്രിഗറി,നെടുമുടി വേണു,സിദ്ധാർത്ഥ് ശിവ,സുധീർ കരമന,മാമുക്കോയ,കലാഭവൻ പ്രജോദ്,സുനിൽ സുഖദ,ശിവകുമാർ സോപാനം,ശ്രിന്റ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

 

സനിൽ കളത്തിൽ,റെജീഷ് മിഥില എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സജൻ കളത്തിൽ നിർവ്വഹിക്കുന്നു. അനിൽ പനച്ചൂരാൻ,ബി കെ ഹരി നാരായണൻ എന്നിവരുടെ വരികൾക്ക് എം ജയചന്ദ്രൻ സംഗീതം പകരുന്നു.എഡിറ്റർ-ഷമീർ മുഹമ്മദ്.

 

തോക്കിന് ചൂലിനോട് തോന്നിയ പ്രണയം എന്ന തല വാചകത്തോടെ അവതരിപ്പിക്കുന്ന മാർക്കോണി മത്തായി എ ന്ന ചിത്രത്തിൽ,ലോകത്തെ മുഴുവൻ സ്നേഹിക്കുന്ന മറ്റുള്ളവരുടെ ജീവിതത്തിൽ സന്തോഷത്തിന്റെ പൂക്കൾ വിതറുന്ന മത്തായി എന്ന സെക്യൂറിറ്റിക്കാരന് ഉണ്ടായ ഒരു പ്രശ്നം പരിഹരിക്കാൻ ലോകം ഒറ്റക്കെട്ടായി അണി നിരക്കുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങളാണ് ദൃശ്യവൽക്കരിക്കുന്നത്‌. മത്തായി യായി ജയറാം എത്തുമ്പോൾ രക്ഷകരുടെ മുന്നിലായി വിജയ് സേതുപതി പ്രത്യക്ഷ്യപ്പെടുന്നു. റേഡിയോ യും ഇതിലെ പ്രധാന കഥാപാത്രമാണ്.

 

പ്രൊഡക്ഷൻ കൺട്രോളർ-ബാദുഷ,കല-സാലു കെ ജോർജ്ജ്,മേക്കപ്പ്-രഞ്ജിത് അമ്പാടി,വസ്ത്രാലങ്കാരം-സമീറ സനീഷ്,ശബ്ദലേഖനം-അജിത് എം ജോർജ്ജ്,പരസ്യക്കല-പ്രദീഷ്,പ്രൊഡക്ഷൻ ഡിസെെനർ-സുധാകരൻ കെ പി. ഗോവ, ചെന്നെെ, ചങ്ങനാശ്ശേരി, ആലപ്പുഴ, എറണാക്കുളം എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന” മാർക്കോണി മത്തായി ”
ജനുവരി പതിനൊന്നിന് ഗോവയിൽ ആരംഭിക്കും. വാർത്ത പ്രചരണം-എ എസ് ദിനേശ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO