‘ഡിയര്‍ കോമ്രേഡി’ലെ ദുല്‍ഖര്‍ പാടിയ ഗാനം

വിജയ് ദേവരകൊണ്ട ചിത്രം ഡിയര്‍ കോമ്രേഡിന് വേണ്ടി ഗാനമാലപിച്ച്‌ ദുല്‍ഖര്‍ സല്‍മാന്‍. മൂന്ന് ഭാഷകളിലായി പുറത്തിറങ്ങുന്ന ഗാനത്തിലെ മലയാള ഭാഗമാണ് ദുല്‍ഖര്‍ ആലപിക്കുന്നത്. 'സഖാവേ.ലീവ് ലൈക്ക് എ കോമ്രേഡ് ' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ... Read More

വിജയ് ദേവരകൊണ്ട ചിത്രം ഡിയര്‍ കോമ്രേഡിന് വേണ്ടി ഗാനമാലപിച്ച്‌ ദുല്‍ഖര്‍ സല്‍മാന്‍. മൂന്ന് ഭാഷകളിലായി പുറത്തിറങ്ങുന്ന ഗാനത്തിലെ മലയാള ഭാഗമാണ് ദുല്‍ഖര്‍ ആലപിക്കുന്നത്. ‘സഖാവേ.ലീവ് ലൈക്ക് എ കോമ്രേഡ് ‘ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. തെലുങ്കില്‍ ദേവരകൊണ്ട തന്നെ പാടിയിരിക്കുമ്പോള്‍ മലയാളത്തില്‍ ദുല്‍ഖറും തമിഴില്‍ വിജയ് സേതുപതിയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

 

കെജിഎഫ് എന്ന ചിത്രത്തിന് ശേഷം തെലുങ്ക്, കന്നഡ, തമിഴ്, മലയാളം ഭാഷകളിൽ ഒരുമിച്ച് റിലീസ് ചെയ്യുന്ന ചിത്രമാണിത്. മൈത്രി മേക്കേഴ്സിൻ്റെ ബാനറിൽ നവീൻ യെർനേനി, വൈ. രവിശങ്കർ, മോഹൻ , യഷ് രങ്കിനേനി എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ഭരത് കമ്മ തന്നെയാണ് ചിത്രത്തിൻ്റെ കഥയും ഒരുക്കിയിരിക്കുന്നത്. E4 എൻ്റർടെയ്ൻമെൻ്റ്സ് ആണ് കേരളത്തിലേക്കുള്ള വിതരണാവകാശം എടുത്തിരിക്കുന്നത്. ചിത്രം ഈ മാസം 26ന് തീയേറ്ററുകളിലെത്തും. 

Show Less

No comments Yet

SLIDESHOW

LATEST VIDEO