വെള്ളത്തിന്‍റെ പൂജ കഴിഞ്ഞു, ചിത്രീകരണം 15ന് ആരംഭിക്കും

ക്യാപ്റ്റന് ശേഷം പ്രജേഷ്സെന്നും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന വെള്ളം എന്ന ചിത്രത്തിന്‍റെ പൂജ എറണാകുളം അഞ്ചു മനക്ഷേത്രത്തിൽ വെച്ച് നടന്നു. സംവിധായകന്‍ സിദ്ധിക്ക് വിളക്ക് തെളിയിച്ചുകൊണ്ടായിരുന്നു തുടക്കം.     ഫ്രണ്ട്‌ലി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ മനു... Read More

ക്യാപ്റ്റന് ശേഷം പ്രജേഷ്സെന്നും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന വെള്ളം എന്ന ചിത്രത്തിന്‍റെ പൂജ എറണാകുളം അഞ്ചു മനക്ഷേത്രത്തിൽ വെച്ച് നടന്നു. സംവിധായകന്‍ സിദ്ധിക്ക് വിളക്ക് തെളിയിച്ചുകൊണ്ടായിരുന്നു തുടക്കം.

 

 

ഫ്രണ്ട്‌ലി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ മനു പി നായർ , ജോൺ കുടിയാൻ മല എന്നിവർ ചേർന്ന് നിർമ്മിക്കുന്ന സിനിമയിൽ സിദ്ധിക്ക്, ദിലീഷ് പോത്തൻ, ഇടവേള ബാബു, സന്തോഷ് കീഴാറ്റൂർ, നിർമൽ പാലാഴി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. സംയുക്ത മേനോൻ ആണ് നായിക. ചിത്രീകരണം നവംബർ 15ന് കണ്ണൂർ തളി പറമ്പിൽ ആരംഭി ക്കും.

Show Less

No comments Yet

SLIDESHOW

LATEST VIDEO