‘വരയൻ’ ആരംഭിച്ചു

മാർക്കോണി മത്തായി എന്ന ചിത്രത്തിനു ശേഷം സത്യം സിനിമാസിന്‍റെ ബാനറിൽ സിജു വിൽസനെ നായകനാക്കി പ്രേമചന്ദ്രൻ എ.ജി നിർമ്മിക്കുന്ന "വരയൻ " എന്ന ചിത്രത്തിന്‍റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും ഇടപ്പള്ളി അഞ്ചുമന ദേവി ക്ഷേത്രത്തിൽ... Read More

മാർക്കോണി മത്തായി എന്ന ചിത്രത്തിനു ശേഷം സത്യം സിനിമാസിന്‍റെ ബാനറിൽ സിജു വിൽസനെ നായകനാക്കി പ്രേമചന്ദ്രൻ എ.ജി നിർമ്മിക്കുന്ന “വരയൻ ” എന്ന ചിത്രത്തിന്‍റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും ഇടപ്പള്ളി അഞ്ചുമന ദേവി ക്ഷേത്രത്തിൽ വച്ചു നടന്നു.

 

 

നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ലിയോണ ലിഷോയ് നായികയാവുന്നു.

 

 

മണിയൻപിള്ള രാജു, വിജയരാഘവൻ, ജോയ് മാത്യു, ബിന്ദു പണിക്കർ, ജയശങ്കർ, ജൂഡ് ആന്‍റണി, അരിസ്റ്റോ സുരേഷ്, ആദിനാഥ് ശശി,ഏഴുപുന്ന ബിജു,ഡാവിഞ്ചി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

 

 

ഡാനി കപ്പൂച്ചിന്‍ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം രജീഷ് രാമന്‍ നിര്‍വ്വഹിക്കുന്നു.ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് പ്രകാശ് അലക്സ് സംഗീതം പകരുന്നു.

 

 

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബിനു മുരളി, പ്രൊജക്റ്റ് ഡിസെെന്‍-ജോജി ജോസഫ്, കല-നാഥന്‍ മണ്ണൂര്‍, മേക്കപ്പ്-സിനൂപ് രാജ്, വസ്ത്രാലങ്കാരം-സമീറ സനീഷ്, സ്റ്റില്‍സ്-ജിയോ ജോമി, പരസ്യക്കല-പ്രദീഷ്, എഡിറ്റര്‍-ജോണ്‍ക്കുട്ടി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-കൃഷ്ണ കുമാര്‍, നൃത്തം-പ്രസന്ന സുജിത്, ആക്ഷന്‍-ആല്‍വിന്‍ അലക്സ്. വാര്‍ത്ത പ്രചരണം -എ എസ് ദിനേശ്.

 

Show Less

No comments Yet

SLIDESHOW

LATEST VIDEO