‘വരനെ ആവശ്യമുണ്ട്’; കാലഘട്ടങ്ങളെ ബന്ധിപ്പിക്കുന്ന സിനിമ

പല ജനറേഷനെ കണക്ട് ചെയ്യുന്ന പ്രണയത്തിന്‍റെ സ്നേഹത്തിന്‍റെയും രസകരമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്ന സിനിമയാണ് വരനെ ആവശ്യമുണ്ട്. പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന കൃത്യമായൊരു കഥയും കഥാപാത്രങ്ങള്‍ക്ക് ഏറ്റവും അനുയോജ്യരായ നടീനടന്മാരും അഭിനയിക്കുന്ന സിനിമയാണിതെന്നും- അനൂപ്സത്യന്‍ പറഞ്ഞു.... Read More

പല ജനറേഷനെ കണക്ട് ചെയ്യുന്ന പ്രണയത്തിന്‍റെ സ്നേഹത്തിന്‍റെയും രസകരമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്ന സിനിമയാണ് വരനെ ആവശ്യമുണ്ട്. പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന കൃത്യമായൊരു കഥയും കഥാപാത്രങ്ങള്‍ക്ക് ഏറ്റവും അനുയോജ്യരായ നടീനടന്മാരും അഭിനയിക്കുന്ന സിനിമയാണിതെന്നും- അനൂപ്സത്യന്‍ പറഞ്ഞു.

 

 

കഥയെഴുതുമ്പോള്‍ മനസ്സില്‍ വരച്ചിട്ട മുഖങ്ങളാണ് സുരേഷ്ഗോപിചേട്ടനും ശോഭനയും. ഇവരില്ലെങ്കില്‍ ഈ സിനിമയില്ലെന്ന തോന്നലുപോലും ഉണ്ടായി. ഒന്നരവര്‍ഷത്തെ നിരന്തരമായ ശ്രമങ്ങളാണ് സുരേഷേട്ടനെയും ശോഭന ചേച്ചിയെയും സിനിമയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞത്.

 

വരനെ ആവശ്യമുണ്ട് അച്ഛന്‍റെ പാറ്റേണിലുള്ള സിനിമയല്ല. അച്ഛനോട് കഥ പറഞ്ഞു. തിരക്കഥയെക്കുറിച്ച് ഡിസ്ക്കസ് ചെയ്തിട്ടില്ല. അന്ന് കഥ പറഞ്ഞു ഇപ്പോള്‍ അച്ഛന്‍ സിനിമ കണ്ടു. തിരക്കഥ വായിച്ചിട്ടാണ് സിനിമ കാണാന്‍ പോയിരുന്നതെങ്കില്‍ ടെന്‍ഷനായി പോയേനെയെന്ന് അച്ഛന്‍ പറഞ്ഞു. ദുല്‍ഖറിനോട് കഥ പറഞ്ഞത് അഭിനയിക്കാന്‍ വേണ്ടിയായിരുന്നില്ല. പക്ഷേ കഥ കേട്ടശേഷം ഞാനിത് പ്രൊഡ്യൂസ് ചെയ്യാമെന്ന് പറയുന്നു. അങ്ങനെയാണ് സിനിമയുടെ നിര്‍മ്മാതാവായി ദുല്‍ഖര്‍ വരുന്നത്.

 

 

ഒരുപാട് സിനിമയില്‍ അഭിനയിക്കണം ഒരുപാട് സിനിമകള്‍ നിര്‍മ്മിക്കണം
-ദുല്‍ഖര്‍

 

വരനെ ആവശ്യമുണ്ട്. കേള്‍ക്കാന്‍ രസമുള്ള പേരല്ലേ. കഥ കേട്ടപ്പോള്‍ കൂടുതല്‍ രസകരമായി തോന്നി. കഥ ഇഷ്ടപ്പെട്ടതുകൊണ്ടുതന്നെയാണ് സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ചതെന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.

 

സിനിമയില്‍ ഞാന്‍ ചെയ്ത ക്യാരക്ടര്‍ ആര് ചെയ്യുമെന്ന് തീരുമാനിച്ചിട്ടില്ലായിരുന്നു. ആ കഥാപാത്രത്തെക്കുറിച്ച് പലവട്ടം ആലോചിച്ചതാണ്. വെറൈറ്റിയുള്ള ക്യാരക്ടറാണ്. ഒടുവില്‍ അനൂപിനോട് ചോദിച്ചു ആ ക്യാരക്ടര്‍ ഞാന്‍ ചെയ്തോട്ടെയെന്ന്. അനൂപിന് അപ്പോഴും സമ്മതമല്ലായിരുന്നു. ഞാന്‍ സിനിമയുടെ പ്രൊഡ്യൂസറായതുകൊണ്ട് സമ്മതിച്ചതാണെന്നു തോന്നുന്നു.

 

വലിയ ഡയറക്ടര്‍മാര്‍ വളരെക്കുറച്ച് സിനിമകളേ ചെയ്യുന്നുള്ളൂ. വര്‍ഷത്തില്‍ ഒരു സിനിമ ചിലപ്പോള്‍ പല വര്‍ഷങ്ങള്‍ കൂടുമ്പോഴായിരിക്കും ഒരു സിനിമ ചെയ്യുന്നത്. അവര്‍ എപ്പോഴും നമ്മളെ വിളിക്കണമെന്നില്ല. പുതിയആളുകളുടെ സിനിമയിലേക്കാണ് കൂടുതല്‍ വിളിക്കുക. ഒരുപാട് സിനിമകളില്‍ അഭിനയിക്കണം ഒരുപാട് സിനിമകള്‍ നിര്‍മ്മിക്കണം. അതൊക്കെയാണ് എന്‍റെ ആഗ്രഹം. ഞാന്‍ വളരെക്കുറച്ച് സിനിമയിലേ അഭിനയിക്കുന്നുള്ളൂവെന്നാണ് എന്നെക്കുറിച്ചുള്ള പരാതി.

 

 

ഒരു കഥ കേട്ട് ഇഷ്ടപ്പെട്ടു. ആ സിനിമ ചെയ്യണമെന്ന് ഉറപ്പിച്ചുകഴിഞ്ഞാല്‍ കണ്ണും പൂട്ടി ഡേറ്റ് കൊടുക്കും. പിന്നെ എത്ര ദിവസമായാലും അതിന്‍റെകൂടെ അങ്ങുപോകും. ഇനി കുറച്ച് സ്ട്രിക്റ്റായിട്ടേ ഡേറ്റ് കൊടുക്കുകയുള്ളൂവെന്നും ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു. വരനെ ആവശ്യമുണ്ട് എന്ന സിനിമയുമായി ബന്ധപ്പെട്ടു കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ദുല്‍ഖറും അനൂപ് സത്യനും. കല്യാണി, മേജര്‍രവി, ജോണി ആന്‍റണി, മ്യൂസിക് ഡയറക്ടര്‍ അല്‍ഫോണ്‍സ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുക്കുകയുണ്ടായി.

 

അഷ്റഫ്

Show Less

No comments Yet

SLIDESHOW

LATEST VIDEO