പ്രണയത്തിന് ഊര്‍ജ്ജം നല്‍കുന്ന വസ്ത്രങ്ങള്‍

ഒരു പൂവ് മാത്രം ചോദിക്കുമ്പോള്‍ പൂക്കാലം തന്നെ തിരിച്ചുകിട്ടുന്നത്  പ്രണയനിമിഷങ്ങളിലായിരിക്കും. ഫെബ്രുവരി 14 വാലന്‍റയിന്‍സ് ഡേ ആയിരിക്കെ പ്രണയിച്ചവര്‍ക്കും പ്രണയിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും ഇനി പ്രണയിക്കാനിരിക്കുന്നവര്‍ക്കും നിറമുള്ള ഒരു ദിവസമയി മാറുകയാണത്. ആ ദിവസം പ്രണയത്തിന്‍റെ രോമാഞ്ചം... Read More

ഒരു പൂവ് മാത്രം ചോദിക്കുമ്പോള്‍ പൂക്കാലം തന്നെ തിരിച്ചുകിട്ടുന്നത്  പ്രണയനിമിഷങ്ങളിലായിരിക്കും. ഫെബ്രുവരി 14 വാലന്‍റയിന്‍സ് ഡേ ആയിരിക്കെ പ്രണയിച്ചവര്‍ക്കും പ്രണയിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും ഇനി പ്രണയിക്കാനിരിക്കുന്നവര്‍ക്കും നിറമുള്ള ഒരു ദിവസമയി മാറുകയാണത്. ആ ദിവസം പ്രണയത്തിന്‍റെ രോമാഞ്ചം മനസ്സിലേക്കും ഹൃദയത്തിലേക്കും പകരാനായി LOVE ഒരു തീമായിതന്നെ തെരഞ്ഞെടുത്ത് വസ്ത്രങ്ങളുടെ അലങ്കാരത്തിലൂടെ അവതരിപ്പിക്കുകയാണ് ഫാഷന്‍ ഡിസൈനര്‍ റാഷിദ ജാനിസ് സബില്‍. ഗ്രീക്ക് വാക്ക് ഫിലോഷിയക്ക് ലൗ എന്നാണര്‍ത്ഥം. അതുകൊണ്ടുതന്നെയാണ് ഇവിടെ ഇപ്പോള്‍ അവതരിപ്പിക്കുന്ന കളക്ഷന്‍ ‘ഫിലോഷിയ സെലിബ്രേഷന്‍ ഓഫ് ലൗ’ എന്ന പേരില്‍ അറിയപ്പെടുന്നത്.

 

 

പാശ്ചാത്യരാജ്യത്തുനിന്നും കടം കൊണ്ടാണ് രാജകീയ പ്രൗഡി നല്‍കുന്ന ഈ ഡ്രസ്സ് രൂപകല്‍പ്പനചെയ്തിരിക്കുന്നതെന്ന് റാഷിദ പറഞ്ഞു. യുവമിഥുനങ്ങള്‍ക്ക് പാര്‍ട്ടിവെയറായി ധരിക്കാവുന്ന ഡ്രസ്സും റാഷിദ തയ്യാറാക്കിയിരുന്നു. വെല്‍വെറ്റും നെറ്റും ഉപയോഗിച്ചുള്ള ഈ ഡ്രസ്സ് കാഷ്വലായിട്ടുള്ള ഒരു കപ്പിള്‍ ഡ്രസ്സാണ്. ഇത് ഡേ എഫക്ടില്‍ കാണുന്നതിനേക്കാള്‍ ഭംഗി സന്ധ്യ മുതല്‍ രാത്രി വരെയുള്ള സമയത്ത് കാണുന്നതാണ്. പ്രണയത്തിന്‍റെ അടയാളമായി ഒരു ഹാര്‍ട്ട് ഡിസൈനും കൊടുത്തിരിക്കുന്നു. വിവാഹവിരുന്നിനും എന്‍ഗേജുമെന്‍റിനും മറ്റും ഈ ഡ്രസ്സ് ഏറെ അനുയോജ്യമാണ്.

 

ഇന്നും ആളിനെ അറിയാത്ത ഒരു പ്രണയാഭ്യര്‍ത്ഥന

 

കൊടുങ്ങല്ലൂരില്‍ മതിലകം സ്വദേശിയായ മോഡല്‍ ബോയ് ഷമാല്‍ ഖമറുദ്ദീനും പത്തനംതിട്ട ജില്ലയില്‍ റാന്നിയ്ക്കടുത്തുള്ള ജിന്‍സി ജോര്‍ജ്ജുമാണ് ഇവിടെ പ്രണയ ജോഡികളായി മോഡലായത്. പ്രണയത്തിന്‍റെ ഒരനുഭവം പറയാമോന്ന് ചോദിച്ചപ്പോള്‍ ഷമാല്‍ പറഞ്ഞു.

 

‘സത്യം പറഞ്ഞാല്‍ ഞാനിതുവരെ ആരെയും പ്രേമിച്ചിട്ടില്ല. ഞാന്‍ സിംഗിളായി നടക്കുന്ന ഒരാളാണ്. പ്രേമിക്കണമെന്ന് ആഗ്രഹമൊക്കെയുണ്ട്. പക്ഷേ, എന്‍റെ കോണ്‍സപ്റ്റിന് അനുസരിച്ചുള്ള, എന്‍റെ മനസ്സിന്‍റെ വേവ് ലെംഗ്തിന് അനുസരിച്ചുള്ള ഒരാളെ കിട്ടണം. എന്നാല്‍ ഒരു കാര്യം വാലന്‍റയിന്‍സ് ഡേയില്‍ എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. പഠനകാലത്ത് വാലന്‍റയിന്‍സ് ഡേയില്‍ എന്‍റെ വീട്ടഡ്രസ്സില്‍ ഒരു കവര്‍ വന്നിരുന്നു. പ്രണയം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ഒരു കത്ത്. പക്ഷേ, അതില്‍ ആരുടെയും പേരുണ്ടായിരുന്നില്ല. അത് ആരാണ് എനിക്കയച്ചതെന്ന് ഇന്നും ഒരറിവുമില്ല. ഞാന്‍ പലപ്പോഴും അതിനെക്കുറിച്ച് ആലോചിച്ചിട്ടുള്ളതുമാണ്, അത് ആരായിരിക്കും… പക്ഷേ, ഒരു തുമ്പുപോലും കിട്ടീട്ടില്ല. യഥാര്‍ത്ഥത്തില്‍ പ്രണയിക്കാന്‍ അഭ്യര്‍ത്ഥിച്ചതാണോ, അല്ലെങ്കില്‍ ആരെങ്കിലും കബളിപ്പിക്കാന്‍ ചെയ്തതാണോ എന്നൊന്നും അറിയാനും വയ്യ- ഷമാല്‍ ചിരിയോടെ പറഞ്ഞു.

 

 

പ്രണയത്തിന് പ്രധാനമായി വേണ്ടത് ക്ഷമയാണ്

 

മോഡല്‍ഗേള്‍ ജിന്‍സിയുടെ അഭിപ്രായമിങ്ങനെ:- പണ്ടൊക്കെ ആളുകള്‍ പരസ്പരം മനസ്സിലാക്കി ചിരിക്കുന്ന ഒരു കാലമുണ്ടായിരുന്നു. ആ കാലമൊക്കെ പോയി. ഇപ്പോള്‍ ആളുകള്‍ മനസ്സില്‍ ‘ആക്കി’ ചിരിക്കുന്ന കാലമാണ്. പ്രണയത്തിന് പ്രധാനമായും വേണ്ടത് ക്ഷമയാണെന്നാണ് എന്‍റെ അഭിപ്രായം. ക്ഷമയില്ലെങ്കില്‍ പ്രണയത്തിന്‍റെ പേരില്‍ എവിടെയും നമുക്ക് പിടിച്ചുനില്‍ക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. പ്രണയവുമായി ബന്ധപ്പെട്ട ഏത് കാര്യത്തിലും അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ടുപോകണമെങ്കില്‍ ക്ഷമയുണ്ടായിരിക്കണമെന്നത് എന്‍റെ വ്യക്തിപരമായ അഭിപ്രായമാണ്.

 

പങ്കാളിയെ പ്രണയിച്ചും സ്നേഹിച്ചും

 

നമുക്ക് നമ്മളോടുതന്നെ ഒരു ലൗ വേണം. എങ്കിലേ മറ്റൊരാളെ പ്രണയിക്കാനും സ്നേഹിക്കാനും കഴിയൂ. ഒരാള്‍ക്ക് സെല്‍ഫായി ഇഷ്ടപ്പെടാന്‍ കഴിയുന്നില്ലെങ്കില്‍ ആ ആളിന് മറ്റൊരാളെ ഇഷ്ടപ്പെടാനും കഴിയില്ല. ദമ്പതിമാര്‍ക്കിടയില്‍ പരസ്പരം സ്നേഹിക്കാനും പ്രണയിക്കാനും കഴിയാതെ വരുമ്പോഴാണ് ഇഷ്യൂസ് ഉണ്ടാകുന്നത്. സെല്‍ഫിഷ് മനസ്സുമായി നില്‍ക്കാതെ പങ്കാളിയെ പ്രണയിച്ചും സ്നേഹിച്ചും ജീവിക്കാന്‍ കഴിയണം. ഈ വരുന്ന വാലന്‍റയിന്‍സ്ഡേയില്‍ ഞാന്‍ കൊണ്ടുവന്നിരിക്കുന്ന തീമും അതുതന്നെയാണ്. – ഫാഷന്‍ ഡിസൈനര്‍ റാഷിദ പറയുകയുണ്ടായി.

 

 

പ്രശസ്ത ചലച്ചിത്രകാരനും സംവിധായകനുമായ പത്മരാജന്‍ മലയാളത്തിന് ധാരാളം പ്രണയകഥകള്‍ സമ്മാനിച്ചിട്ടുണ്ട്. പ്രണയത്തെക്കുറിച്ചുള്ള പത്മരാജന്‍റെ വാക്കുകള്‍

 

‘നിന്നെ ഞാന്‍ പ്രണയിക്കുന്നു എന്നതിനേക്കാള്‍ നിന്നെ അന്ന് പ്രണയിച്ചിരുന്നു എന്ന് പറയുന്നതാണെനിക്കിഷ്ടം. വര്‍ഷങ്ങള്‍ക്കുശേഷം ഇതുകേള്‍ക്കുമ്പോള്‍ നീ അത്ഭുതത്തോടെ പുഞ്ചിരിക്കും. എനിക്കത് കാണണം. അത്രയും മതി.’

 

‘പ്രണയം ചിലപ്പോള്‍ അങ്ങനെയാണ്. നമ്മോട് യാത്ര പോലും പറയാതെ, ഒന്ന് തിരിഞ്ഞുനോക്കുക കൂടി ചെയ്യാതെ ജീവിതത്തില്‍ നിന്നിറങ്ങിപ്പോകും.’

 

തയ്യാറാക്കിയത്: ജി. കൃഷ്ണന്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO