വൈക്കം വിജയലക്ഷ്മിയും ഗായത്രിവീണയും പിന്നെ ഗിന്നസ് റെക്കോര്‍ഡും

ഗായത്രി വീണയില്‍ തുടര്‍ച്ചയായി അഞ്ച് മണിക്കൂറില്‍ അറുപത്തിയൊമ്പത് ഗാനങ്ങള്‍ വായിച്ച്... ഗിന്നസ് റെക്കോര്‍ഡിട്ടു. ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡും, ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡും കിട്ടി. 2017 മാര്‍ച്ചില്‍ ഗിന്നസ് റെക്കോര്‍ഡിന്‍റെ സര്‍ട്ടിഫിക്കറ്റ് കിട്ടി.... Read More

ഗായത്രി വീണയില്‍ തുടര്‍ച്ചയായി അഞ്ച് മണിക്കൂറില്‍ അറുപത്തിയൊമ്പത് ഗാനങ്ങള്‍ വായിച്ച്… ഗിന്നസ് റെക്കോര്‍ഡിട്ടു. ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡും, ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡും കിട്ടി. 2017 മാര്‍ച്ചില്‍ ഗിന്നസ് റെക്കോര്‍ഡിന്‍റെ സര്‍ട്ടിഫിക്കറ്റ് കിട്ടി. ഡോക്ടറേറ്റ് കിട്ടണമെന്നുണ്ടായിരുന്നു. അതുംകിട്ടി. ഇപ്പോള്‍ ഡോക്ടര്‍ വൈക്കം വിജയലക്ഷ്മിയാണ്. കേള്‍ക്കാന്‍ ഒരു രസമുണ്ടല്ലോ… വിജയലക്ഷ്മി തുടര്‍ന്ന് പറഞ്ഞു.

 

‘എന്‍റെ അമ്മാവന്‍ ഒരിക്കല്‍ ചെന്നൈയില്‍ നിന്നു വന്നപ്പോള്‍ ഒരു കളിപ്പാട്ടം ഉണ്ടാക്കിതന്നു. ഒറ്റയ്ക്കമ്പിയുള്ള ഒരു കളിവീണ. പുള്ളിക്കാരന്‍ കളിപ്പാട്ടങ്ങള്‍ ഉണ്ടാക്കുന്ന ആളാണ്. കളിവീണയുടെ ഒറ്റക്കമ്പിയില്‍ കൈവിരലുകൊണ്ട് മെല്ലെ തട്ടിയപ്പോള്‍ മധുരമുള്ള ശബ്ദമുണ്ടായി. എന്തോ ഒരു പ്രത്യേകതയുള്ളതായി അപ്പഴേ എനിക്കുതോന്നി. അമ്മയോട് ഒരു സ്പൂണ്‍ ചോദിച്ചുവാങ്ങി ഇടതുകയ്യില്‍ അത് തലതിരിച്ച് പിടിച്ചുകമ്പിയില്‍ ഉരച്ചു വലതുകൈവിരലുകള്‍കൊണ്ട് മെല്ലെ തട്ടിനോക്കിയപ്പോള്‍ പല പല ശബ്ദങ്ങള്‍ ഉണ്ടായി. അങ്ങനെ ചെയ്യാന്‍ ആരും പറഞ്ഞുതന്നതല്ല. എനിക്ക് തോന്നിയതാണ്. അല്ലെങ്കില്‍ എന്നെ തോന്നിപ്പിച്ചതാകാം. അതൊരു വലിയ സംഭവത്തിന്‍റെ തുടക്കമാകുമെന്ന് കരുതിയതല്ല.

 

പത്താംക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് സ്ക്കൂള്‍ യുവജനോത്സവത്തില്‍ ശാസ്ത്രീയസംഗീതത്തിന് ഒന്നാം സ്ഥാനം കിട്ടിയപ്പോള്‍ അദ്ധ്യാപകനായ കുമ്മനം ശശികുമാര്‍ സാറ് ഒരു ഗായത്രി തംബുരു സമ്മാനമായി തന്നു. എല്ലാവര്‍ഷവും സാറ് ഒരു തംബരു ഉണ്ടാക്കും. അത് സമ്മാനമായി ഏതെങ്കിലും കുട്ടിക്കുകൊടുക്കും. കുറെകുട്ടികള്‍ ഉണ്ടാകുമല്ലോ. അവരില്‍ നിന്ന് നറുക്കിട്ടാണ് ഒരാളെ തെരഞ്ഞെടുക്കുന്നത്. ആ വര്‍ഷം എനിക്കുകിട്ടി. തംബുരു വീട്ടില്‍ കൊണ്ടുവന്നു അച്ഛന്‍ അതിന്‍റെ കമ്പിയെല്ലാം മാറ്റി ഇലക്ട്രിഫൈ ചെയ്തു ഒറ്റക്കമ്പിയാക്കി. തംബുരുവിന്‍റെ ഉള്ള് പൊള്ളയായതുകൊണ്ട് സ്ട്രെയിക്ക് ചെയ്യുമ്പോള്‍ വല്ലാത്ത ശബ്ദം ഉണ്ടാകും. അത് മാറ്റാനായിട്ട് സോളിഡായി ഒരെണ്ണം ഉണ്ടാക്കി. അതാണ് ഇപ്പോള്‍ ഞാന്‍ വായിച്ചുകൊണ്ടിരിക്കുന്നത്.

 

ഗായത്രിവീണ വായിക്കുന്ന വേറെ ആരെങ്കിലുമുണ്ടോന്നറിയില്ല. ഇതില്‍ ഒറ്റക്കമ്പിയേയുള്ളു. അതുകൊണ്ട് വായിക്കാന്‍ പറ്റില്ലെന്നാണ് പലരും പറഞ്ഞത്. നമ്മളായിട്ട് ഉണ്ടാക്കിയെടുത്ത ഇന്‍സ്ട്രുമെന്‍റാണ്. ഏത് ശ്രൂതിയിലും വായിക്കാന്‍ പറ്റും. ഏത് പാട്ടും വായിക്കാന്‍ പറ്റും. ഗായത്രി വീണയില്‍ കച്ചേരി നടത്താറുണ്ട്.

 

 

ഇന്‍സ്ട്രുമെന്‍റ് ഉണ്ടാക്കിയാല്‍മാത്രം പോരല്ലോ. അതിന് ലക്ഷണമൊത്ത ഒരു പേര് വേണം ഗുരുനാഥന്‍ വേണം. ഗായത്രി വീണയുമായി ചെന്നൈയില്‍ പോയി വയലില്‍ വിദ്വാന്‍ കുന്നക്കുടി വൈദ്യനാഥ സാറിനെ കണ്ടു. ദക്ഷിണവച്ച് അനുഗ്രഹം വാങ്ങി. അദ്ദേഹമാണ് ഗായത്രി വീണ എന്ന പേര് വച്ചത്. ഗായത്രീ തംബുരുവില്‍ നിര്‍മ്മിക്കപ്പെട്ടതായതുകൊണ്ടാണ് ഗായത്രീവീണ എന്ന പേര് ഉണ്ടായത്.

 

ഇതിനുമുമ്പ് ഇങ്ങനെയൊരു ഇന്‍സ്ട്രുമെന്‍റ് ഞാന്‍ കണ്ടിട്ടില്ല. വായിച്ചിട്ടുമില്ല. പിന്നെ എങ്ങനെയാണ് ദക്ഷിണസ്വീകരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

 

വയലിന്‍ ചക്രവര്‍ത്തിയായതുകൊണ്ടാണ് അങ്ങയെ തേടിവന്നതെന്നു പറഞ്ഞു. വൈക്കം ക്ഷേത്രസന്നിധിയില്‍ ഗായത്രി വീണയുടെ അരങ്ങേറ്റത്തിന്‍റെ അന്ന് ദക്ഷിണാമൂര്‍ത്തി സ്വാമികളെ കണ്ടു അനുഗ്രഹം വാങ്ങി’.

 

Show Less

No comments Yet

SLIDESHOW

LATEST VIDEO