ബോസ്റ്റണിലെ ഇന്ത്യ ഫിലിം ഫെസ്റ്റിവലിലേക്ക് ‘ഉയരെ’

ഈ വര്‍ഷം പുറത്തിറങ്ങിയതില്‍ നിരൂപകര്‍ക്കിടയിലും ബോക്‌സ്‌ഓഫിസിലും ഒരുപോലെ വിജയം കരസ്ഥമാക്കിയ ചിത്രമാണ് ഉയരെ . പാര്‍വതി മുഖ്യ വേഷത്തില്‍ എത്തിയ ചിത്രം ബോസ്റ്റണില്‍ നടക്കുന്ന ഇന്ത്യന്‍ ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ അസോസിയേറ്റ്... Read More

ഈ വര്‍ഷം പുറത്തിറങ്ങിയതില്‍ നിരൂപകര്‍ക്കിടയിലും ബോക്‌സ്‌ഓഫിസിലും ഒരുപോലെ വിജയം കരസ്ഥമാക്കിയ ചിത്രമാണ് ഉയരെ . പാര്‍വതി മുഖ്യ വേഷത്തില്‍ എത്തിയ ചിത്രം ബോസ്റ്റണില്‍ നടക്കുന്ന ഇന്ത്യന്‍ ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ അസോസിയേറ്റ് ആയിരുന്ന മനു അശോകൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ബോബി-സഞ്ജയ് ടീമായിരുന്നു. സിദ്ധിഖ്, ആസിഫ് അലി , ടോവിനോ, പ്രതാപ് പോത്തന്‍, പ്രേം പ്രകാശ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. എസ് ക്യൂബ് ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO