വാഴപ്പഴ മാഹാത്മ്യം

  കേരളീയരുടെ നിത്യജീവിതത്തിന്‍റെ ഭാഗമാണ് വാഴയും വാഴപ്പഴവും. വാഴയുടെ മാണംമുതല്‍ പൂവുവരെ ഭക്ഷണമായി ഉപയോഗിക്കാന്‍ കഴിയുന്നു. ഭക്ഷണമെന്നതിലുപരി വാഴയുടെ പൂവും കായും പഴവുമെല്ലാം ഔഷധങ്ങളായും ഉപയോഗിക്കാവുന്നതാണ്.   ആര്‍ത്തവസംബന്ധമായ കുഴപ്പങ്ങള്‍ക്ക്   വാഴയുടെ പൂക്കള്‍... Read More

 

കേരളീയരുടെ നിത്യജീവിതത്തിന്‍റെ ഭാഗമാണ് വാഴയും വാഴപ്പഴവും. വാഴയുടെ മാണംമുതല്‍ പൂവുവരെ ഭക്ഷണമായി ഉപയോഗിക്കാന്‍ കഴിയുന്നു. ഭക്ഷണമെന്നതിലുപരി വാഴയുടെ പൂവും കായും പഴവുമെല്ലാം ഔഷധങ്ങളായും ഉപയോഗിക്കാവുന്നതാണ്.

 

ആര്‍ത്തവസംബന്ധമായ കുഴപ്പങ്ങള്‍ക്ക്

 

വാഴയുടെ പൂക്കള്‍ പാചകം ചെയ്ത് തൈരിനൊപ്പം കഴിച്ചാല്‍ ആര്‍ത്തവസംബന്ധമായ കുഴപ്പങ്ങള്‍ ഇല്ലാതാകുന്നു. രക്തസ്രാവത്തിനും ഇത് ഔഷധമാണ്. വാഴപ്പഴം തേനിനൊപ്പം രാത്രിയില്‍ കഴിച്ചാല്‍ പുരുഷന്മാര്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കുന്നു.

 

 

 

 

ശരീരത്തിലുണ്ടാകുന്ന പൊള്ളലിന്

 

തീപ്പൊള്ളലിന്, പൊള്ളിയ ഭാഗത്ത് പഴം പേസ്റ്റായി തേച്ചുപിടിപ്പിക്കുക. പൊള്ളലിനാശ്വാസം ലഭിക്കും.

 

അസിഡിറ്റിക്കും ഉദരപ്രശ്നങ്ങള്‍ക്കും

 

വാപ്പഴം കുടലിലെ അസുഖങ്ങളും അസിഡിറ്റിയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. കുടലിലെ അള്‍സറിനും ഇത് പരിഹാരമാണ്.

 

വാഴപ്പഴവും തൈരും കഴിച്ചാല്‍ ആന്‍റീബയോട്ടിക്സ് കഴിക്കുന്നതുമൂലമുണ്ടാകുന്ന തകരാറുകള്‍ ഇല്ലാതാവുകയും നല്ല ബാക്ടീരിയകള്‍ ഉദരത്തില്‍ വളരുകയും ചെയ്യും.

 

രക്തയോട്ടത്തിന്

 

വാഴപ്പഴത്തിലെ പൊട്ടാസ്യം ശരീരത്തിലെ നാഡീവ്യൂഹത്തെ ശക്തമാക്കുന്നു. ഇതുകൂടാതെ രക്തയോട്ടത്തെയും ത്വരിതപ്പെടുത്തുന്നു.

 

രക്തസമ്മര്‍ദ്ദം

 

രണ്ട് വാഴപ്പഴം ദിവസവും കഴിച്ചാല്‍ ബ്ലഡ്പ്രഷര്‍ നിയന്ത്രണവിധേയമാകും. ഇതിലെ പൊട്ടാസ്യവും മഗ്നീഷ്യവും സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നു.

 

 

 

 

അള്‍സറിന്

 

പാകമായ വാഴയ്ക്ക കഴിച്ചാല്‍ കുടലിലെ അള്‍സറിനെ ദൂരെ അകറ്റാം.

 

വയറിളക്കത്തിന്

 

വയറിളക്കമുള്ളപ്പോള്‍ വാഴപ്പഴം കഴിച്ചാല്‍ അസുഖം പെട്ടെന്ന് നിയന്ത്രിക്കപ്പെടുന്നു.

 

ടി.ബി

 

ക്ഷയരോഗമുള്ളവര്‍ വാഴപ്പഴത്തിന്‍റെ ജൂസ് കഴിച്ചാല്‍ രോഗത്തിന് ആശ്വാസമുണ്ടാകുന്നു.

 

 

Show Less

No comments Yet

SLIDESHOW

LATEST VIDEO