മമ്മൂട്ടിയുടെ ‘അങ്കിള്‍’ എത്തുന്നു

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഗിരീഷ് ദോമോദര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അങ്കിള്‍.   ജോയ്മാത്യുവും ഈ ചിത്രത്തിലെ സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.   ഊട്ടി, വയനാട്, കോഴിക്കോട് എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിന്‍റെ ചിത്രീകരണം... Read More

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഗിരീഷ് ദോമോദര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അങ്കിള്‍.

 

ജോയ്മാത്യുവും ഈ ചിത്രത്തിലെ സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

 

ഊട്ടി, വയനാട്, കോഴിക്കോട് എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്. വയനാട്ടിലായിരുന്നു ഈ ചിത്രത്തിന്‍റെ ഏറെയും ഭാഗങ്ങള്‍ ചിത്രീകരിച്ചത്.

 

രണ്ടുദിവസത്തെ യാത്രയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഊട്ടിയില്‍നിന്നും കേരളത്തിലേക്കുള്ള യാത്ര…

 

ജോയ്മാത്യു, ഷട്ടറിനുശേഷം തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണിത്.

 

 

കേരളത്തെ സംബന്ധിച്ചിടത്തോളം മദ്ധ്യവര്‍ഗ്ഗം അഭിമുഖീകരിക്കുന്ന പ്രശ്നം പെണ്‍കുട്ടികളുടെ സുരക്ഷയാണ്. അതുകൊണ്ടുതന്നെ പെണ്‍കുട്ടികളുള്ള കുടുംബങ്ങളില്‍ മാതാപിതാക്കള്‍ക്ക് ഉല്‍ക്കണ്ഠ കൂടുതലാണ്. അങ്കിള്‍ എന്ന സിനിമ കൈകാര്യം ചെയ്യുന്നതും ഇത്തരമൊരു സാമൂഹ്യവിഷയമാണ്.

 

കേരളത്തിന് പുറത്ത് പഠിക്കുന്ന പതിനേഴുകാരിയായ ഒരു വിദ്യാര്‍ത്ഥിനി. തന്‍റെ അച്ഛന്‍റെ സുഹൃത്തിനൊപ്പം യാത്ര ചെയ്യേണ്ടതായി വരുന്ന രണ്ടുദിവസം. അവള്‍ കടന്നുപോകുന്ന സംഘര്‍ഷാത്മകമായ മുഹൂര്‍ത്തങ്ങള്‍. അങ്കിള്‍ എന്ന ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലവതരിപ്പിക്കുന്നത് ഈ മുഹൂര്‍ത്തങ്ങളാണ്.

 

 

മമ്മൂട്ടി അവതരിപ്പിക്കുന്ന കെ.കെ എന്ന കൃഷ്ണകുമാര്‍, പ്രേക്ഷകരുടെ ചിന്തകളില്‍ നിന്നും ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രമാണ്. ജോയ്മാത്യുവിന്‍റെ വിജയന്‍ എന്ന ഇലക്ട്രിസിറ്റി ബോര്‍ഡ് അസിസ്റ്റന്‍റ് എഞ്ചിനീയറാണ് മറ്റൊരു പ്രധാന കഥാപാത്രം. കാര്‍ത്തികാമുരളിധരനാണ് നായിക കഥാപാത്രമായ ശ്രുതിയെ അവതരിപ്പിക്കുന്നത്. സുരേഷ്കൃഷ്ണ, കെ.പി.എ.സി ലളിത, ഗണപതി, കൈലേഷ്, ബാലന്‍ പാറയ്ക്കല്‍, കലാഭവന്‍ ഹനീഷ്, ബാബുഅന്നൂര്‍, രാജശേഖരന്‍, നിഷാജോസഫ്, ജെന്നിഫര്‍ എന്നിവരും പ്രധാന താരങ്ങളാണ്.

 

റഫീഖ്അഹമ്മദിന്‍റെ വരികള്‍ക്ക് ബിജിപാല്‍ ഈണം പകരുന്നു. അഴകപ്പനാണ് ഛായാഗ്രാഹകന്‍.

അബ്ര ഫിലിംസ് ഇന്‍റര്‍നാഷണല്‍ ആന്‍റ് എസ്.ജെ. ഫിലിംസിന്‍റെ ബാനറില്‍ ജോയ് മാത്യൂവും സജയ് സെബാസ്റ്റ്യനും ചേര്‍ന്നുനിര്‍മ്മിക്കുന്ന ഈ ചിത്രം സൂര്യ ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO