ഊണിന് ‘ഉമ്മയുടെ ഹോട്ടല്‍’

മുപ്പത് വര്‍ഷങ്ങള്‍ക്കുമുമ്പ് കൊല്ലത്ത് പുകയില പണ്ടകശാല പാലത്തിനടുത്ത് ഊണിനുമാത്രമായി ഉമൈബ ഉമ്മ ഒരു ഹോട്ടല്‍ തുടങ്ങിയപ്പോള്‍ പ്രത്യേകിച്ച് ഒരുപേരുമിട്ടിരുന്നില്ല. എന്നിട്ടും പക്ഷേ ഹോട്ടല്‍ പേരുപിടിച്ചു. വൃത്തിയും വെടിപ്പും രുചിയും മുഖമുദ്രയാക്കിയ ഹോട്ടലിന് നാട്ടുകാര്‍ ഒരു... Read More

മുപ്പത് വര്‍ഷങ്ങള്‍ക്കുമുമ്പ് കൊല്ലത്ത് പുകയില പണ്ടകശാല പാലത്തിനടുത്ത് ഊണിനുമാത്രമായി ഉമൈബ ഉമ്മ ഒരു ഹോട്ടല്‍ തുടങ്ങിയപ്പോള്‍ പ്രത്യേകിച്ച് ഒരുപേരുമിട്ടിരുന്നില്ല. എന്നിട്ടും പക്ഷേ ഹോട്ടല്‍ പേരുപിടിച്ചു. വൃത്തിയും വെടിപ്പും രുചിയും മുഖമുദ്രയാക്കിയ ഹോട്ടലിന് നാട്ടുകാര്‍ ഒരു പേര് നല്‍കി. ഉമ്മയുടെ ഹോട്ടല്‍. ഉമ്മ നടത്തുന്ന ഹോട്ടല്‍ എന്നതിനാലാണ് അങ്ങനൊരു വിളിപ്പേര് നല്‍കിയതെങ്കിലും, മറ്റൊരു രീതിയില്‍ ആ പേരിന് വലിയ ഒരര്‍ത്ഥമുണ്ടായിരുന്നു. ഭക്ഷണം കഴിക്കാന്‍ ചെന്നിരുന്നവര്‍ക്കൊക്കെയും സ്വന്തം വീട്ടില്‍ സ്വന്തം ഉമ്മ വിളമ്പിക്കൊടുക്കുന്ന അതേ അനുഭൂതിയായിരുന്നു അനുഭവപ്പെട്ടിരുന്നത്. കാലം ചെന്നപ്പോള്‍ മകന്‍ മാഹീന്‍ നടത്തിപ്പുകാരനായി വന്നു. അപ്പോഴും ഉമ്മ നടത്തിയിരുന്നപ്പോഴത്തെ ചിട്ടവട്ടങ്ങള്‍ ഒട്ടും കുറഞ്ഞില്ല. അതേ വൃത്തി; അതേ വെടിപ്പ്; അതേ രുചി. അന്നത്തെപ്പോലെ ഇന്നും ഊണ് മാത്രമേയുള്ളു. പിന്നെ മീന്‍ ഐറ്റംസും. വെള്ളിയാഴ്ചകളില്‍ മാത്രം നെയ്ച്ചോറും ഇറച്ചിയുമുണ്ട്.

 

 

പാചകം പ്രധാനമായും മാഹീന്‍ തന്നെയാണ് ചെയ്യുന്നത്. സഹായത്തിന് രണ്ട് സ്ത്രീകളുമുണ്ട്. മിക്സിയുടെയും ഗ്രൈന്‍ഡറിന്‍റെയുമൊക്കെ കാലമാണെങ്കിലും അരകല്ലും അരപ്പും വിട്ടൊരുകളിയും ഇവിടില്ല. അതിന്‍റെ രുചി ഇവിടത്തെ കറികള്‍ക്കൊക്കെയുണ്ടെന്നാണ് ഉമ്മയുടെ ഹോട്ടലില്‍ നിന്നും ഊണ് കഴിച്ചിട്ടുള്ളവര്‍ തലകുലുക്കി പറയുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO