‘ഉള്‍ട്ട’യിലെ ഗാനം പുറത്തിറങ്ങി

ഗോകുല്‍ സുരേഷ് പ്രധാനവേഷത്തിലെത്തുന്ന 'ഉള്‍ട്ട'യിലെ ആദ്യ ഗാനം പുറത്തിറങ്ങി. സുരേഷ് പൊതുവാള്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിലെ വ്യത്യസ്ത പരിചരണത്തിലുള്ള ഗാനമാണ് പുറത്തിറങ്ങിയത്. ഗാനം ആലപിച്ചിരിക്കുന്നത് വൈക്കം വിജയലക്ഷ്മിയാണ്. സുദര്‍ശനാണ് ഗാനത്തിന് സംഗീത സംവിധാനം... Read More

ഗോകുല്‍ സുരേഷ് പ്രധാനവേഷത്തിലെത്തുന്ന ‘ഉള്‍ട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. സുരേഷ് പൊതുവാള്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിലെ വ്യത്യസ്ത പരിചരണത്തിലുള്ള ഗാനമാണ് പുറത്തിറങ്ങിയത്. ഗാനം ആലപിച്ചിരിക്കുന്നത് വൈക്കം വിജയലക്ഷ്മിയാണ്. സുദര്‍ശനാണ് ഗാനത്തിന് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. കെ കുഞ്ഞികൃഷ്ണനാണ് ഗാനത്തിന് വരികളൊരുക്കിയിട്ടുള്ളത്. സിപ്പി ക്രിയേറ്റീവ് വര്‍ക്സിന്റെ ബാനറില്‍ ഡോ. സുഭാഷ് സിപ്പി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രമേശ് പിഷാരടി, പ്രയാഗ മാര്‍ട്ടിന്‍, അനുശ്രീ, രണ്‍ജി പണിക്കര്‍, കലാഭവന്‍ ഷാജോണ്‍, സിദ്ദിഖ്, ജാഫര്‍ ഇടുക്കി, ഡാനിയേല്‍ ബാലാജി, സുബീഷ് സുധി, ശാന്തികൃഷ്ണ, കെപിഎസി ലളിത, മഞ്ജു മറിമായം, തെസ്നി ഖാന്‍, ആര്യ, സുരഭി തുടങ്ങി വന്‍താരനിര അണിനിരക്കുന്നു.  

Show Less

No comments Yet

SLIDESHOW

LATEST VIDEO