പട്ടാമ്പിയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി രണ്ടുപേര്‍ അറസ്റ്റില്‍

പട്ടാമ്പി കൊപ്പത്ത് നിരോധിത പുകയില ഉല്‍പന്നങ്ങളുമായി രണ്ട് പേര്‍ അറസ്റ്റിലായി. 40 ലക്ഷത്തോളം രൂപ വില വരുന്ന പുകയില ഉല്‍പന്നങ്ങളാണ് പൊലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവര്‍മാരായ എടപ്പാള്‍ സ്വദേശി ഷൈജു, ധര്‍മ്മപുരി... Read More

പട്ടാമ്പി കൊപ്പത്ത് നിരോധിത പുകയില ഉല്‍പന്നങ്ങളുമായി രണ്ട് പേര്‍ അറസ്റ്റിലായി. 40 ലക്ഷത്തോളം രൂപ വില വരുന്ന പുകയില ഉല്‍പന്നങ്ങളാണ് പൊലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവര്‍മാരായ എടപ്പാള്‍ സ്വദേശി ഷൈജു, ധര്‍മ്മപുരി സ്വദേശി പ്രവീണ്‍ കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കുലുക്കല്ലൂര്‍ മണ്ണങ്കോട് വെച്ച്‌ വലിയ ലോറിയില്‍ നിന്നും മിനി പിക്കപ്പ് വാനിലേക്ക് കയറ്റുന്നതിനിടയില്‍ നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്. 98 ചാക്കുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു പുകയില ഉല്‍പ്പന്നങ്ങള്‍.

Show Less

No comments Yet

SLIDESHOW

LATEST VIDEO