ആര്യന്‍ ഖാന്‍റെ ശബ്ദവിസ്മയമായി ലയണ്‍ കിംഗിന്‍റെ ട്രെയിലര്‍

വാള്‍ട്ട് ഡിസ്നി ഹിന്ദിയിലൊരുക്കിയ ലയണ്‍ കിംഗിന്‍റെ ട്രെയിലറിലെ ശബ്ദം കേട്ട് ബോളിവുഡ് ഞെട്ടിയിരിക്കുകയാണ്. ഏറെ പരിചയമുള്ള ഈ ശബ്ദത്തിന് ഉടമയെ തിരഞ്ഞ ബോളിവുഡ് ഒടുവില്‍ അതിന് പിന്നിലെ ആളെ കണ്ടെത്തിയപ്പോള്‍ തികച്ചും ഞെട്ടി. ബോളിവുഡിന്‍റെ... Read More

വാള്‍ട്ട് ഡിസ്നി ഹിന്ദിയിലൊരുക്കിയ ലയണ്‍ കിംഗിന്‍റെ ട്രെയിലറിലെ ശബ്ദം കേട്ട് ബോളിവുഡ് ഞെട്ടിയിരിക്കുകയാണ്. ഏറെ പരിചയമുള്ള ഈ ശബ്ദത്തിന് ഉടമയെ തിരഞ്ഞ ബോളിവുഡ് ഒടുവില്‍ അതിന് പിന്നിലെ ആളെ കണ്ടെത്തിയപ്പോള്‍ തികച്ചും ഞെട്ടി. ബോളിവുഡിന്‍റെ കിംഗ് ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാനാണ് അത്. ആര്യന്‍ ഖാനാണ് ചിത്രത്തില്‍ സിംബയ്ക്ക് ശബ്ദം നല്‍കുന്നത്. പിതാവ് ഷാരൂഖ് ഖാന്‍ മുസാഫക്കും ശബ്ദം നല്‍കും. ഷാരുഖിന്‍റെയും ആര്യന്‍റെയും ശബ്ദങ്ങള്‍ക്ക് അമ്പരപ്പിക്കുന്ന സാമ്യതയാണ്.
ഷാരുഖ് ഖാന്‍ തന്നെയാണ് മകന്‍ ഡബ്ബ് ചെയ്ത ഭാഗം ട്വിറ്ററിലൂടെ പങ്കുവെച്ചത്. ‘മേര സിംബ’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

സംവിധായകന്‍ ജോണ്‍ ഫവ്രോ ഒരുക്കുന്ന ലയണ്‍ കിങ്, ഡിസ്നിയുടെ പ്രോസ്തെറ്റിക് കംപ്യൂട്ടര്‍ ആനിമേറ്റഡ് റീമേക്ക് ആണ്. ചിത്രം ജൂലായ് 19 ന് റിലീസ് ചെയ്യും.

Show Less

No comments Yet

SLIDESHOW

LATEST VIDEO