ഇന്ന് നസറുദ്ദീന്‍ഷായുടെ ജന്മദിനം: അഭിനന്ദനങ്ങളോടൊപ്പം ശകാരവര്‍ഷവും

ഇന്ത്യയുടെ മികച്ച കലാകാരന്മാരില്‍ ഒരാളാണ് നസറുദ്ദീന്‍ഷാ. 1979 ല്‍ സ്പര്‍ശ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച അഭിനേതാവിനുള്ള ദേശീയ അവാര്‍ഡ് അദ്ദേഹം കരസ്ഥമാക്കിയിരുന്നു. വേറിട്ട അഭിനയശൈലികൊണ്ട് പ്രേക്ഷകഹൃദയംകവരാന്‍ ഷാ കാണിക്കുന്ന വൈഭവം ഒന്നുവേറെതന്നെ.... Read More

ഇന്ത്യയുടെ മികച്ച കലാകാരന്മാരില്‍ ഒരാളാണ് നസറുദ്ദീന്‍ഷാ. 1979 ല്‍ സ്പര്‍ശ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച അഭിനേതാവിനുള്ള ദേശീയ അവാര്‍ഡ് അദ്ദേഹം കരസ്ഥമാക്കിയിരുന്നു. വേറിട്ട അഭിനയശൈലികൊണ്ട് പ്രേക്ഷകഹൃദയംകവരാന്‍ ഷാ കാണിക്കുന്ന വൈഭവം ഒന്നുവേറെതന്നെ. മികച്ച കലാകാരനെന്നതിലുപരി എന്നും വിവാദങ്ങളുടെ നായകനുമായിരുന്നു ഷാ. ഇന്ന് ജന്മദിനമാഘോഷിക്കുമ്പോള്‍ അഭിനന്ദനപ്രവാഹത്തോടൊപ്പം ശകാരവര്‍ഷങ്ങളും ഷായ്ക്ക് നേരിടേണ്ടിവരുന്നത് അതുകൊണ്ടുതന്നെ. 2018 ഡിസംബറില്‍ സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യയിലെ ഇന്നത്തെ സ്ഥിതിയില്‍ തന്റെ കുട്ടികളെ ആലോചിച്ച് വളരെ ഭയം തോന്നുന്നുവെന്നാണ് ഷാ പറഞ്ഞത്. അന്നുതന്നെ ഈ അഭിമുഖം പലരേയും ചൊടിപ്പിച്ചിരുന്നു. ആ വെറുപ്പ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ട്വീറ്റ് ചെയ്യപ്പെടുന്നു. അഭിനന്ദനപ്രവാഹങ്ങളോടൊപ്പം ശകാരവര്‍ഷവും വര്‍ദ്ധിക്കുമ്പോള്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്ന ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും അത് വളരെ അസ്വാരസ്യം ഉളവാക്കുകയും ചെയ്യുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO