കേരളാ പോലീസിന് ഹെലിക്കോപ്റ്റര്‍

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി യായിരുന്ന കാലം മുതല്‍ തുടങ്ങിയ ചര്‍ച്ചയ്ക്ക് ഒടുവില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായി മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ തീര്‍പ്പ് കല്‍പ്പിച്ചു. കേരളം ഒരു ഹെലിക്കോപ്റ്റര്‍ സ്വന്തമായി വാങ്ങാന്‍ തീരുമാനിച്ചു. ഉമ്മന്‍ ചാണ്ടി... Read More

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി യായിരുന്ന കാലം മുതല്‍ തുടങ്ങിയ ചര്‍ച്ചയ്ക്ക് ഒടുവില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായി മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ തീര്‍പ്പ് കല്‍പ്പിച്ചു. കേരളം ഒരു ഹെലിക്കോപ്റ്റര്‍ സ്വന്തമായി വാങ്ങാന്‍ തീരുമാനിച്ചു. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന അവസരത്തില്‍ മുഖ്യമന്ത്രിക്ക് ഒരു ഹെലിക്കോപ്റ്റര്‍ എന്ന ചര്‍ച്ച വഴിമുട്ടിയത് മറ്റ് മന്ത്രാലയങ്ങള്‍ക്കും ഹെലിക്കോപ്റ്റര്‍ വേണമെന്ന ആവശ്യം ഉയര്‍ന്നത് കൊണ്ടാണ്. എല്ലാ വകുപ്പും ഹെലിക്കോപ്റ്റര്‍ വാങ്ങിയാല്‍ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത ചര്‍ച്ചയായി. മന്ത്രിമാര്‍ കാര്‍ ഉപേക്ഷിക്കുമെന്ന ചര്‍ച്ചയില്‍ വരെ അത് എത്തി. പിണറായി വിജയന്‍ അധികാരമേറ്റപ്പോള്‍ പഴയ ഫയല്‍ പതുക്കെ പൊന്തി വന്നു. ചീഫ് സെക്രട്ടറിക്കും, മുഖ്യമന്ത്രിക്കും ഹെലിക്കോപ്റ്റര്‍ വാങ്ങാം എന്ന ചര്‍ച്ചയ്ക്ക് മറ്റ് വകുപ്പുകള്‍ തടസമായി എന്നാണ് അറിവ്. കേരളത്തെ പിടിച്ച് കുലുക്കിയ നീപ്പയും, പ്രളയവും നടന്ന സമയത്ത് ഹെലിക്കോപ്റ്ററിന്‍റെ ആവശ്യത വീണ്ടും ചര്‍ച്ചയായി. കേരളത്തിന്‍റെ ഭൂമിശാസ്ത്രം ഒരു ഹെലികോപ്റ്റര്‍ വാങ്ങുന്നതിന് മുഖ്യ കാരണമായി. ഒടുവിലിപ്പോള്‍ തീരുമാനിച്ചിരിക്കുന്നത് കേരള സര്‍ക്കാര്‍ രണ്ട് എഞ്ചിനുള്ള ഒരു ഹെലിക്കോപ്റ്റര്‍ കേരളാ പോലീസിന്‍റെ പേരില്‍ വാങ്ങും എന്നാണ്. മുഖ്യമന്ത്രിയടക്കം അത്യാവശ്യ ഘട്ടത്തില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഹെലിക്കോപ്റ്റര്‍ ഉപയോഗിക്കാം. കേരളാ പോലീസിന്‍റെ ഹെലിക്കേപ്റ്റര്‍ ഏറെ താമസിയാതെ കേരളത്തില്‍ പറന്നിറങ്ങും.

 

Show Less

No comments Yet

SLIDESHOW

LATEST VIDEO