ഇവ ചെയ്താല്‍ സമ്പത്ത് കുറയും

  തൈര്, നെല്ലിക്ക എന്നിവ രാത്രികാലങ്ങളില്‍ കടമായി നല്‍കിയാല്‍ സമ്പത്ത് കുറയും.   ഈറന്‍ തുണിയുടുത്തും ഈറന്‍ കാലുകളോടും കൂടി കിടക്കയില്‍ കിടക്കുന്നത് ദാരിദ്ര്യം വിളിച്ചുവരുത്തും.   പശുവിനെ കാലുകൊണ്ട് തൊഴിക്കുന്നതും തീറ്റ നല്‍കാതിരിക്കുന്നതും... Read More

 

തൈര്, നെല്ലിക്ക എന്നിവ രാത്രികാലങ്ങളില്‍ കടമായി നല്‍കിയാല്‍ സമ്പത്ത് കുറയും.

 

ഈറന്‍ തുണിയുടുത്തും ഈറന്‍ കാലുകളോടും കൂടി കിടക്കയില്‍ കിടക്കുന്നത് ദാരിദ്ര്യം വിളിച്ചുവരുത്തും.

 

പശുവിനെ കാലുകൊണ്ട് തൊഴിക്കുന്നതും തീറ്റ നല്‍കാതിരിക്കുന്നതും സന്ധ്യാവേളയില്‍ ഉറങ്ങുന്നതും പകല്‍ ഭാര്യയോടൊപ്പം കിടക്ക പങ്കിടുന്നതും ഒഴിവാക്കണം.

 

വീട്ടിലും പൂജാമുറിയിലും കല്ലുപൊടികൊണ്ട് കോലം വരയ്ക്കരുത്. അരിമാവുകൊണ്ടേ വരയ്ക്കാവൂ.

 

തുളസിയില്ലാത്തവീട്, സാളഗ്രാമ പൂജനടക്കാത്ത സ്ഥലം, ഉച്ചത്തില്‍ സംസാരിക്കുന്ന സ്ത്രീകളുടെ വീടുകള്‍, ഭക്തിയില്ലാത്ത സ്ഥലം, ആചാരങ്ങളും ശാസ്ത്രങ്ങളും പിന്തുടരാത്തവര്‍ താമസിക്കുന്ന സ്ഥലം, ഗുരുക്കന്മാര്‍, മാതാപിതാക്കള്‍, ബന്ധുക്കള്‍, വിരുന്നുകാര്‍ എന്നിവരെ ബഹുമാനിക്കാത്തവര്‍, ഉറങ്ങിക്കൊണ്ടിരിക്കുന്നവര്‍, അദ്ധ്വാനിക്കാത്തവര്‍, അഴുക്കുവസ്ത്രം ധരിക്കുന്നവര്‍, ദീപം കത്തിക്കാത്ത വീട്ടുകാര്‍. ഇത്തരക്കാരുടെ വീടുകളില്‍ സമ്പത്ത് തങ്ങുകയില്ലെന്ന് ശാസ്ത്രം പറയുന്നു.

 

ലക്ഷ്മി കടാക്ഷം ലഭിച്ച് ഐശ്വര്യമുണ്ടാവണമെങ്കില്‍ മേല്‍പ്പറഞ്ഞവയൊക്കെ ഒഴിവാക്കണമെന്ന് ധര്‍മ്മശാസ്ത്രം പറയുന്നു.

 

കുടുംബിനികള്‍ അതിരാവിലെ 5.30 ന് ഉറക്കമുണര്‍ന്ന് കുളിച്ച് ശുദ്ധവസ്ത്രം ധരിച്ച് വിളക്ക് കത്തിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ട് ദിവസം തുടങ്ങണം.

 

ത്രിസന്ധ്യയ്ക്ക് ദീപം കത്തിച്ചു പ്രാര്‍ത്ഥിക്കണം. ഈ സമയത്ത് വിനോദങ്ങളില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കണം.

 

ദിവസവും അതിരാവിലെ ലക്ഷ്മി സ്തുതികള്‍ വിഷ്ണു, ലളിതാസഹസ്രനാമങ്ങള്‍, നാരായണീയം, ജ്ഞാനപ്പാന, സുപ്രഭാതം, വീണാസംഗീതം എന്നിവ കേള്‍ക്കാം. മനസ്സിന് ഒരു വ്യക്തതയും ആത്മവിശ്വാസവും വര്‍ദ്ധിക്കും.

Show Less

No comments Yet

SLIDESHOW

LATEST VIDEO