വാസ്തുവും വീടും പിന്നെ സൗഭാഗ്യവും

വീട് വാസ്തുശാസ്ത്രത്തിന് വിരുദ്ധമാണെങ്കില്‍ അവിടെ സൗഭാഗ്യങ്ങള്‍ക്ക് സ്ഥാനമില്ലെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. ജാതകവിധിപ്രകാരം ഒരാള്‍ക്ക് സൗഭാഗ്യകാലമാണെങ്കില്‍ പോലും ദൗര്‍ഭാഗ്യമായിരിക്കും ഫലം. അമൂല്യമായി കരുതുന്ന പലതും നഷ്ടപ്പെടുമെന്നര്‍ത്ഥം. ദോഷസമയമാണെങ്കിലും അയാള്‍ ജീവിക്കുന്നത് വാസ്തുവിധി അനുസരിച്ചുള്ള നല്ല വീട്ടിലാണെങ്കില്‍... Read More

വീട് വാസ്തുശാസ്ത്രത്തിന് വിരുദ്ധമാണെങ്കില്‍ അവിടെ സൗഭാഗ്യങ്ങള്‍ക്ക് സ്ഥാനമില്ലെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. ജാതകവിധിപ്രകാരം ഒരാള്‍ക്ക് സൗഭാഗ്യകാലമാണെങ്കില്‍ പോലും ദൗര്‍ഭാഗ്യമായിരിക്കും ഫലം. അമൂല്യമായി കരുതുന്ന പലതും നഷ്ടപ്പെടുമെന്നര്‍ത്ഥം. ദോഷസമയമാണെങ്കിലും അയാള്‍ ജീവിക്കുന്നത് വാസ്തുവിധി അനുസരിച്ചുള്ള നല്ല വീട്ടിലാണെങ്കില്‍ ആ ദോഷകാലം പ്രയാസമില്ലാതെ കടന്നുപോകുമെന്നും വിശ്വാസമുണ്ട്. പഞ്ചഭൂതങ്ങളും അഷ്ടദൈവങ്ങളും നിങ്ങള്‍ക്ക് നന്മകള്‍ തന്നുകൊണ്ടിരിക്കുമെന്നും ആചാര്യന്മാര്‍ പറയുന്നു.

 

സ്വന്തമായി ഒരു വീടെന്ന സ്വപ്‌നം കാണാത്തവരായി ആരുണ്ട്. എന്നാല്‍ വീടെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് എത്തുമ്പോഴാണ് വാസ്തുശാസ്ത്രത്തിന്റെ പ്രാധാന്യം പലരും അറിയുന്നത്. വാസ്തുശാസ്ത്രനിയമങ്ങള്‍ അനുസരിച്ച് വീട് നിര്‍മ്മിച്ചാല്‍ സൗഭാഗ്യങ്ങള്‍ സംഭവിക്കുമെന്ന് ആചാര്യന്മാര്‍ പറയുന്നു. മറിച്ചായാല്‍ ദോഷകരമെന്നും വിശ്വസിക്കുന്നു.

 

ഒരു ഭാഗ്യമുള്ള വീട് ലഭിക്കുക എന്നത് ദൈവത്തിന്റെ ദാനമെന്നാണ് പറയാറ്. വീടും ഭാര്യയെപ്പോലെ സര്‍വ്വശക്തയാണ്. ഒരാളുടെ വിജയപരാജയങ്ങള്‍ നിര്‍ണ്ണയിക്കാനും വീടിന് കഴിയും. ഏതൊരു മനുഷ്യന്റെയും വിജയപരാജയങ്ങളുടെ അടിസ്ഥാനവും വീടാണെന്ന് പറയാം. നിങ്ങള്‍ ഉടമയോ വാടകക്കാരനെന്നോ വീട് അന്വേഷിക്കാറില്ല. വാസ്തുശാസ്ത്ര വിധിപ്രകാരമുള്ള ഫലങ്ങള്‍ ആ വീട്ടിലെ താമസക്കാരനെതേടി നിഷ്‌ക്കരുണം എത്തുമെന്നാണ് വിശ്വാസം.

 
 
Show Less

No comments Yet

SLIDESHOW

LATEST VIDEO