ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രമായി ടിനി ടോം

മിമിക്രിയില്‍ നിന്നും മലയാള ചലച്ചിത്രലോകത്തെത്തി നായകനായും സഹനടനായും തിളങ്ങിയ ടിനിടോം തമിഴിലേക്ക് എത്തിയിരിക്കുന്നു. ഒരു ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രമായി അഭിനയിച്ചുകൊണ്ടാണ് ടിനിടോം കോളിവുഡ്ഡില്‍ അരങ്ങേറുന്നത്. തികച്ചും വ്യത്യസ്തമായ കഥാപാത്രം. മാത്രമല്ല. ഒരു നെഗറ്റീവ് ടച്ചുള്ള വേഷവും... Read More

മിമിക്രിയില്‍ നിന്നും മലയാള ചലച്ചിത്രലോകത്തെത്തി നായകനായും സഹനടനായും തിളങ്ങിയ ടിനിടോം തമിഴിലേക്ക് എത്തിയിരിക്കുന്നു. ഒരു ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രമായി അഭിനയിച്ചുകൊണ്ടാണ് ടിനിടോം കോളിവുഡ്ഡില്‍ അരങ്ങേറുന്നത്. തികച്ചും വ്യത്യസ്തമായ കഥാപാത്രം. മാത്രമല്ല. ഒരു നെഗറ്റീവ് ടച്ചുള്ള വേഷവും കൂടിയാണ്. റഹ്മാന്‍ അവതിപ്പിക്കുന്ന നായകഥാപാത്രമായ നാവികസേനാ ഓഫീസറായ ശിവയ്ക്കൊപ്പംനിന്ന് മത്സരിക്കുന്ന കഥാപാത്രം. ‘ഓപ്പറേഷന്‍ അരപ്പെമ’ എന്നാണ് ചിത്രത്തിന്‍റെ പേര്. തന്‍റെ കഥാപാത്രത്തെക്കുറിച്ച് ടിനിടോം.

 

 

‘നമുക്ക് ചുറ്റം നാം ധാരാളം തരം ആളുകളെ കാണാറില്ലേ? നല്ലവരും അല്ലാത്തവരും. ഈ വ്യക്തിയും അത്തരം നന്മതിന്മകള്‍ നിറഞ്ഞ ആളാണ്. പക്ഷേ തീവ്രമായ മാനസികപ്രതിസന്ധികളിലൂടെയാണ് കഥാപാത്രം കടന്നുപോകുന്നത്. തന്നെ വ്യക്തിത്വത്തെക്കുറിച്ച് ശരിയായ ധാരണയില്ല. മാനസികമായി ആരുമായും പൊരുത്തപ്പെടാനാകാത്ത പ്രകൃതം. ജീവിച്ചിരിക്കുന്നത് സാക്ഷ്യപ്പെടുത്താന്‍ ഒരു രേഖ പോലുമില്ലാത്ത വ്യക്തി. തന്‍റെ സഹോദരനോടുമാത്രമാണ് അദ്ദേഹത്തിന് ഒരു പ്രതിപത്തിനിലനില്‍ക്കുന്നത് എന്നതാണ് ശ്രദ്ധേയം.’

Show Less

No comments Yet

SLIDESHOW

LATEST VIDEO