രഞ്ജിത്തിന്‍റെ മൂന്ന് ചിത്രങ്ങള്‍

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്തും രഞ്ജിത്തിന്‍റെ സുഹൃത്ത് പി.എം. ശശിധരനും ചേര്‍ന്ന് ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ച്ചേഴ്സിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന മൂന്ന് ചിത്രങ്ങളില്‍ ആദ്യത്തേത് സച്ചി സംവിധാനം ചെയ്യുന്ന അയ്യപ്പനും കോശിയുടെയും ചിത്രീകരണം പൂര്‍ത്തിയായി.... Read More

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്തും രഞ്ജിത്തിന്‍റെ സുഹൃത്ത് പി.എം. ശശിധരനും ചേര്‍ന്ന് ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ച്ചേഴ്സിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന മൂന്ന് ചിത്രങ്ങളില്‍ ആദ്യത്തേത് സച്ചി സംവിധാനം ചെയ്യുന്ന അയ്യപ്പനും കോശിയുടെയും ചിത്രീകരണം പൂര്‍ത്തിയായി. പൃഥ്വിരാജും ബിജുമേനോനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയില്‍ രഞ്ജിത്ത് അഭിനയിക്കുന്നുണ്ട്.

 

 

ഡിസംബറില്‍ ഷൂട്ടിംഗ് ആരംഭിക്കുന്ന രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത് മാര്‍ട്ടിന്‍പ്രക്കാട്ടാണ്. കുഞ്ചാക്കോബോബനാണ് നായകന്‍. മറ്റൊരു പ്രധാനകഥാപാത്രത്തെ ജോജുജോര്‍ജ്ജ് അവതരിപ്പിക്കും. മൂന്നാമത്തെ സിനിമ സംവിധാനം ചെയ്യുന്നത് ജിസ്ജോയ് ആണ്. ഏപ്രില്‍ മാസത്തിലായിരിക്കും ചിത്രീകരണമാരംഭിക്കുക. കഴിഞ്ഞ സിനിമകളിലെപോലെ ഈ സിനിമയിലും ജിസ്ജോയിയുടെ നായകന്‍ ആസിഫ് അലിയാണ്.

 

രഞ്ജിത്തും ശശിധരനും ചേര്‍ന്ന് ഇതിനുമുമ്പ് രണ്ട് സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. മമ്മൂട്ടിയെ നായകനാക്കി ക്യാമറാമാന്‍ വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ്. ദുല്‍ഖല്‍ സല്‍മാനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ഞാന്‍. ഇതുരണ്ടും സിനിമയുടെ കൊമേഴ്സ്യല്‍ ഘടകങ്ങള്‍ക്കപ്പുറത്ത് യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന കലാമൂല്യമുള്ള ചിത്രങ്ങളായിരുന്നു. പ്രേക്ഷകന്‍റെ ഹൃദയത്തെ തൊടുന്ന നല്ല സിനിമകളുടെ തുടര്‍ച്ചയെന്നോണം ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ച്ചേഴ്സ് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് സച്ചി സംവിധാനം ചെയ്യുന്ന അയ്യപ്പനും കോശിയും.

 

 

നാലാമത്തെയും അഞ്ചാമത്തെയും സിനിമകളൊരുക്കുന്നത് മലയാളത്തിലെ യുവസംവിധായകരില്‍ ശ്രദ്ധേയരായ മാര്‍ട്ടിന്‍ പ്രക്കാട്ടും ജിസ്ജോയിയും ആണ്. രഞ്ജിത്തിനും ശശിധരനും പങ്കാളിത്തമുള്ള ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ച്ചേഴ്സ് 2020 ല്‍ കൂടുതല്‍ സിനിമകള്‍ നിര്‍മ്മിക്കുകയും പ്രദര്‍ശനത്തിനെത്തിക്കുകയും ചെയ്യും.

Show Less

No comments Yet

SLIDESHOW

LATEST VIDEO