മൂന്ന് സിനിമ, മൂന്ന് നായകന്മാര്‍, മൂന്ന് സംവിധായകര്‍, ഒരു നിര്‍മ്മാതാവ്

മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ ചലച്ചിത്ര നിര്‍മ്മാണ കമ്പനികളിലൊന്നായി മാറുകയാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസ്. 2011 ല്‍ ട്രാഫിക് എന്ന സിനിമ നിര്‍മ്മിച്ചുകൊണ്ടായിരുന്നു ഇരുപത്തിമൂന്നുകാരനായ ലിസ്റ്റിന്‍ സ്റ്റീഫന്‍റെ തുടക്കം. ട്രാഫിക് നേടിയ വന്‍വിജയത്തെ തുടര്‍ന്ന്... Read More

മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ ചലച്ചിത്ര നിര്‍മ്മാണ കമ്പനികളിലൊന്നായി മാറുകയാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസ്. 2011 ല്‍ ട്രാഫിക് എന്ന സിനിമ നിര്‍മ്മിച്ചുകൊണ്ടായിരുന്നു ഇരുപത്തിമൂന്നുകാരനായ ലിസ്റ്റിന്‍ സ്റ്റീഫന്‍റെ തുടക്കം. ട്രാഫിക് നേടിയ വന്‍വിജയത്തെ തുടര്‍ന്ന് നിര്‍മ്മാണരംഗത്ത് നിലയുറപ്പിച്ച ലിസ്റ്റിന്‍ സ്റ്റീഫന്‍ മലയാളത്തിലും തമിഴിലുമായി പതിനേഴ് സിനിമകള്‍ നിര്‍മ്മിച്ചുകഴിഞ്ഞു. ഒറ്റ സിനിമ കൊണ്ട് കളം വിട്ടോടുന്ന നൂറുകണക്കിന് നിര്‍മ്മാതാക്കള്‍ക്കിടയിലാണ് ലിസ്റ്റിന്‍ സ്റ്റീഫനെ പോലൊരു ചെറുപ്പക്കാരന്‍ നിവര്‍ന്നുനില്‍ക്കുന്നത്.

 

 

നടന്‍ കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം ബ്രദേഴ്സ് ഡേ തിയേറ്ററുകളില്‍ വിജയകരമായി മുന്നേറ്റം തുടരുന്ന സമയത്താണ് അടുത്ത സിനിമ കെട്ട്യോളാണ് എന്‍റെ മാലാഖയുടെ ചിത്രീകരണം പൂര്‍ത്തിയാകുന്നത്. നവാഗത സംവിധായകന്‍ നിസാംബഷീര്‍ ഒരുക്കുന്ന സിനിമയില്‍ ആസിഫ് അലിയാണ് നായകന്‍. പുതുമുഖം വീണാനന്ദകുമാറാണ് നായിക.

 

 

കെട്ട്യോളാണ് എന്‍റെ മാലാഖയുടെ ഷൂട്ടിംഗ് കഴിഞ്ഞ് ലാബ് വര്‍ക്കുകള്‍ പുരോഗമിക്കുമ്പോള്‍തന്നെ പുതിയ സിനിമയുടെ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിരുന്നു. കുഞ്ചാക്കോബോബനെ നായകനാക്കി ജിസ്ജോയ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഒക്ടോബര്‍ ഏഴിന് എറണാകുളത്ത് വൈപ്പിന്‍ കരയിലെ കടമക്കുടിയില്‍ തുടങ്ങും. സിനിമയ്ക്ക് പേരിട്ടിട്ടില്ല. കുഞ്ചാക്കോ ബോബന്‍റെ ജോഡിയായി അഭിനയിക്കുന്നത് പുതുമുഖം അനാര്‍ക്കലിയാണ്.

 

 

ബൈസിക്കിള്‍ തീവ്സ് മുതല്‍ സണ്‍ഡേ ഹോളിഡേ വരെയുള്ള ജിസ്ജോയിയുടെ സിനിമകളിലെല്ലാം ആസിഫ് അലിയായിരുന്നു നായകന്‍. സണ്‍ഡേ ഹോളിഡേയ്ക്കുശേഷം ജിസ്ജോയ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ബോബി-സഞ്ജയ് സഹോദന്മാരുടേതാണ് കഥ.

അഷ്റഫ്

Show Less

No comments Yet

SLIDESHOW

LATEST VIDEO