സൂപ്പർ ഹിറ്റടിക്കാൻ തൊട്ടപ്പൻ ഇനി തമിഴിലേക്ക് !!! തൊട്ടപ്പനായി എത്തുന്നത് തമിഴിലെ സൂപ്പർ താരം..

വിനായകന്‍ നായകനായ തൊട്ടപ്പൻ തീയേറ്ററുകളിൽ മികച്ച പ്രേക്ഷക അഭിപ്രായത്തോട് മുന്നേറുകയാണ് . വിനായകന്റെ ഗംഭീര അഭിനയം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. കൊച്ചിയിലെ ഒരു ഉൾനാടൻ തുരുത്തിൽ നടക്കുന്ന കഥ വളരെ റിയലിസ്റ്റിക് ആയിട്ടാണ് പറഞ്ഞു... Read More

വിനായകന്‍ നായകനായ തൊട്ടപ്പൻ തീയേറ്ററുകളിൽ മികച്ച പ്രേക്ഷക അഭിപ്രായത്തോട് മുന്നേറുകയാണ് . വിനായകന്റെ ഗംഭീര അഭിനയം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. കൊച്ചിയിലെ ഒരു ഉൾനാടൻ തുരുത്തിൽ നടക്കുന്ന കഥ വളരെ റിയലിസ്റ്റിക് ആയിട്ടാണ് പറഞ്ഞു പോകുന്നത്.. ഇത്താക്ക് എന്ന വിനായകൻ സാറാ എന്ന പെൺകുട്ടിയുടെ തല തൊട്ടപ്പൻ ആകുന്നതിൽ തുടങ്ങി അവർ തമ്മിലുള്ള വൈകാരിക സ്നേഹ ബന്ധത്തിൽ കൂടി ആണ് ഷാനവാസ് ബാവക്കുട്ടി തൊട്ടപ്പൻ എന്ന ചിത്രത്തെ കൊണ്ട് പോകുന്നത്. വിനായകൻ എന്ന നടനെ കൊണ്ട് മാത്രം ചെയ്യാൻ പറ്റുന്ന ഒരു കഥാപാത്രമാണ് ഇത്താക്ക്.

 

 

എന്നാൽ ചിത്രത്തെ സംബന്ധിച്ചിട്ടുള്ള ഏറ്റവും പുതിയ വാർത്ത ചിത്രം തമിഴിലേക്ക് ചെയ്യാൻ ഒരുങ്ങുന്നു എന്നതാണ്. മലയാളത്തിൽ നിന്ന് നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ആണ് തമിഴിലേക്ക് ചെയ്തു മികച്ച വിജയം നേടിയിട്ടുള്ളത്. തൊട്ടപ്പൻ തമിഴിലേക്ക് എത്തുമ്പോൾ ഏറ്റവും സന്തോഷകരമായ വാർത്ത എന്താണെന്നു വച്ചാൽ തമിഴിലെ ഒരു സൂപ്പർതാരം ആണ് വിനായകന്റെ വേഷത്തിൽ എത്തുന്നത് എന്നതാണ്. ആരാണ് ആ സൂപ്പർതാരം എന്നത് കാത്തിരുന്നു അറിയേണ്ടി വരും. എന്തായാലും കേരളക്കര തൊട്ടപ്പനെ ഏറ്റെടുത്തത് പോലെ തമിഴകവും ഏറ്റെടുക്കും എന്ന പ്രതീക്ഷയിലാണ് തൊട്ടപ്പൻ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ..

Show Less

No comments Yet

SLIDESHOW

LATEST VIDEO