ഈ കാര്യങ്ങൾ ജീവിതത്തില്‍ ശീലമാക്കു….ലക്ഷ്മി കടാക്ഷം ഉറപ്പ്…

    ലക്ഷ്മി കടാക്ഷം വര്‍ദ്ധിക്കാന്‍      1. അതിരാവിലെ എഴുന്നേറ്റ് വീടിന്‍റെ പിന്‍വാതില്‍ ആദ്യം തുറന്നുവയ്ക്കുക. അതിനുശേഷം മാത്രം മുന്‍ വാതില്‍ തുറക്കുക.     2. അതിരാവിലെ എഴുന്നേറ്റയുടന്‍ പശുവിനെയോ കണ്ണാടിയില്‍... Read More

 

 

ലക്ഷ്മി കടാക്ഷം വര്‍ദ്ധിക്കാന്‍

 

 

 1. അതിരാവിലെ എഴുന്നേറ്റ് വീടിന്‍റെ പിന്‍വാതില്‍ ആദ്യം തുറന്നുവയ്ക്കുക. അതിനുശേഷം മാത്രം മുന്‍ വാതില്‍ തുറക്കുക.
 

 

2. അതിരാവിലെ എഴുന്നേറ്റയുടന്‍ പശുവിനെയോ കണ്ണാടിയില്‍ തന്‍റെ മുഖംതന്നെയോ അല്ലെങ്കില്‍ തന്‍റെ വലതുകയ്യോ ആദ്യം കണികാണുക.

 

3. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ അഞ്ചുതിരിയിട്ട നിലവിളക്ക് കത്തിച്ച് മഹാലക്ഷ്മിയ വണങ്ങുക.

 

4. വീട്ടില്‍ വരുന്ന സുമംഗലി സ്ത്രീകള്‍ക്ക് ആദ്യം കുടിക്കാന്‍ വെള്ളവും പിന്നീട് കുങ്കുമവും കൊടുക്കുക.

 

5.സുമംഗലികള്‍ക്ക് മഞ്ഞള്‍ കൊടുത്താല്‍ പല ജന്മങ്ങളില്‍ ചെയ്ത പാപങ്ങള്‍ അകന്ന് സമ്പത്തും സന്തോഷവും വര്‍ദ്ധിക്കും.

 

6. ഓരോ പൗര്‍ണ്ണമിദിവസവും വൈകുന്നേരം കുളിച്ച് മഹാവിഷ്ണുവിന് തുളസി, ചെമ്പകം, എന്നിവയാല്‍ അര്‍ച്ചിച്ച് പാല്‍പ്പായസം, കല്‍ക്കണ്ടം, പഴവര്‍ഗ്ഗങ്ങള്‍ എന്നിവ നേദിച്ച് പ്രാര്‍ത്ഥിച്ചശേഷം മാത്രം അത്താഴം കഴിക്കുക.

 

7. വൈരം, വെള്ളി പാത്രങ്ങള്‍ ലക്ഷ്മികടാക്ഷം ഉള്ളവര്‍ക്ക് മാത്രമേ കിട്ടുകയുള്ളു. ഒരാള്‍ തനിക്ക് സമ്മാനമായോ സ്ത്രീധനമായോ നല്‍കിയ മേല്‍പറഞ്ഞവ തന്‍റെ ജീവിതകാലത്ത് വില്‍ക്കുകയോ തന്‍റെ മക്കള്‍ക്കോ മറ്റോ സമ്മാനമായി നല്‍കുകയോ അരുത്. തന്‍റെ കാലശേഷം മാത്രമേ അത് അവര്‍ക്ക് ചേരാവൂ.

 

8. ദേവീഭക്തരായ പുരുഷന്മാര്‍ എപ്പോഴും മാന്യമായിട്ട് മാത്രമേ സ്ത്രീകളോട് പെരുമാറാവൂ.

 

9. നമ്മളോട് തെറ്റ് ചെയ്തവര്‍ അവരുടെ തെറ്റ് മനസ്സിലാക്കി മാപ്പ് ചോദിച്ച് വരുമ്പോള്‍ അവര്‍ക്ക് ക്ഷമിച്ചുകൊടുക്കണം.

 

10. ക്ഷേത്രദര്‍ശനം ആഴ്ചയിലൊരിക്കലെങ്കിലും ശീലമാക്കണം.

 

11. ക്ഷേത്രനിര്‍മ്മാണം, പുനരുദ്ധാരണം എന്നിവയ്ക്ക് തന്‍റെ ശക്തിക്കൊത്ത് ദാനം ചെയ്യണം.

 

12. നിത്യവും ഉറങ്ങുന്നതിന് മുമ്പും രാവിലെ ഉണര്‍ന്നതിന് ശേഷവും പ്രപഞ്ച സ്രഷ്ടാവായ ജഗദീശ്വരനെ സ്മരിക്കുക.

 

13. സഹായം ചോദിച്ച് വരുന്നവരെ ഒരിക്കലും നിരാശരാക്കി മടക്കി അയയ്ക്കരുത്. മാത്രമല്ല സന്ധ്യ കഴിഞ്ഞാല്‍ വീട്ടില്‍ അഭയം ചോദിച്ച് വരുന്നവര്‍ക്ക്(അവര്‍ അപരിചിതരോ ശത്രുവോ ആണെങ്കില്‍ കൂടി) ഭക്ഷണം, താമസം, ഉറക്കം എന്നീ കാര്യങ്ങള്‍ക്ക് സൗകര്യം ഒരുക്കിക്കൊടുക്കുക.

 

14. ചന്ദനം ലക്ഷ്മിദേവിക്ക് പ്രിയപ്പെട്ടതാണ്. അതുകൊണ്ട് ദൈവങ്ങളുടെ ഫോട്ടോകള്‍, നിലവിളക്ക് എന്നിവ ചന്ദനക്കുറിയിട്ട് അലങ്കരിക്കുന്നതോടൊപ്പം ഭക്തര്‍ തങ്ങളുടെ നെറ്റിയിലും ചന്ദനക്കുറിയിടേണ്ടതാണ്.


 

മുകളില്‍ പറഞ്ഞിട്ടുള്ള കര്‍മ്മങ്ങള്‍ ഏതൊരു വ്യക്തി സ്വന്തം ജീവിതത്തില്‍ പകര്‍ത്തുന്നുവോ അയാളുടെ ഗൃഹത്തിലും അയാളുള്ള സ്ഥലങ്ങളിലെല്ലാം മഹാലക്ഷ്മിയുടെ അംശാവതാരവും ഐശ്വര്യദേവതയുമായ ശ്രീ ഭഗവതി കുടികൊള്ളും, തീര്‍ച്ച.


 

Show Less

No comments Yet

SLIDESHOW

LATEST VIDEO