രാഹുലിനെ രാജിക്ക് പ്രേരിപ്പിച്ച കാരണം?

  ഭാരിച്ച ഉത്തരവാദിത്തങ്ങളും സങ്കീര്‍ണ്ണമായ വെല്ലുവിളികളുമാണ് 2017 ഡിസംബറില്‍ ചുമതലയേറ്റെടുത്ത രാഹുല്‍ഗാന്ധിക്ക് മുന്നിലുണ്ടായിരുന്നത്. അവയെ നേരിടുന്നതിന് വ്യക്തിപരമായി അദ്ദേഹം പരമാവധി പരിശ്രമം നടത്തിയെന്ന് തെരഞ്ഞെടുപ്പുവരെയുള്ള 18 മാസത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തെ അടുത്തുനിന്ന് കണ്ടിട്ടുള്ള ആരും... Read More

 

ഭാരിച്ച ഉത്തരവാദിത്തങ്ങളും സങ്കീര്‍ണ്ണമായ വെല്ലുവിളികളുമാണ് 2017 ഡിസംബറില്‍ ചുമതലയേറ്റെടുത്ത രാഹുല്‍ഗാന്ധിക്ക് മുന്നിലുണ്ടായിരുന്നത്. അവയെ നേരിടുന്നതിന് വ്യക്തിപരമായി അദ്ദേഹം പരമാവധി പരിശ്രമം നടത്തിയെന്ന് തെരഞ്ഞെടുപ്പുവരെയുള്ള 18 മാസത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തെ അടുത്തുനിന്ന് കണ്ടിട്ടുള്ള ആരും സമ്മതിക്കും.
കുടുംബപാരമ്പര്യമഹിമ കൊണ്ടുമാത്രം നേരിടാവുന്ന വെല്ലുവിളികളും ഉത്തരവാദിത്തങ്ങളുമല്ല രാഹുലിനും കോണ്‍ഗ്രസിനും മുന്നിലുണ്ടായിരുന്നത് എന്ന പച്ചപരമാര്‍ത്ഥം മനസ്സിലാക്കുന്നതിന് പ്രവര്‍ത്തക സമിതിയിലേയും എ.ഐ.സി.സിയിലേയും രാഹുലിന്‍റെ സഹപ്രവര്‍ത്തകരായിരുന്ന നേതാക്കന്മാര്‍ക്ക് കഴിഞ്ഞില്ല എന്നിടത്താണ് കോണ്‍ഗ്രസിനേറ്റ കനത്ത തോല്‍വിയുടെ കാരണങ്ങള്‍ ആരംഭിക്കുന്നത്.
രാഷ്ട്രപതിയാകുന്നതിനുമുമ്പ്, ഡോ. മന്‍മോഹന്‍സിംഗിന്‍റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാരിന്‍റെ കാര്യനിര്‍വ്വഹണങ്ങളില്‍ നെടുംതൂണായിരുന്നു പ്രണബ് മുഖര്‍ജി. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്ന് രാഹുലിന്‍റെ മുത്തശ്ശിയുടെ കാലം മുതല്‍ അധികാരം ആവോളം ആസ്വദിച്ച ഇദ്ദേഹം പോലും രാഷ്ട്രപതി സ്ഥാനത്തുനിന്ന് ഒഴിഞ്ഞശേഷം പലപ്പോഴും വാപൊളിച്ചിട്ടുള്ളത് നരേന്ദ്രമോദിയെ പുകഴ്ത്താനാണ്. ഈ തെരഞ്ഞെടുപ്പുപ്രചാരണകാലത്ത് ഇലക്ഷന്‍ കമ്മീഷന്‍റെ പ്രവര്‍ത്തനം പക്ഷപാത

16-30 ജൂണ്‍- 2019 ലക്കത്തില്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO