മാന്ത്രിക വിരലുകളുടെ സ്പന്ദനം നിലച്ചു; വയലിനിസ്റ്റ് ബാലഭാസ്‌കര്‍ അന്തരിച്ചു

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധാനകനുമായ ബാലഭാസ്‌കര്‍ (40) അന്തരിച്ചു. ഹൃദയസ്തംഭനത്തേത്തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ 12.55 നായിരുന്നു അന്ത്യം. അപകടത്തില്‍ ഗുരുതര പരിക്കേറ്റ അദ്ദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിരുവനന്തപുരം... Read More

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധാനകനുമായ ബാലഭാസ്‌കര്‍ (40) അന്തരിച്ചു. ഹൃദയസ്തംഭനത്തേത്തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ 12.55 നായിരുന്നു അന്ത്യം. അപകടത്തില്‍ ഗുരുതര പരിക്കേറ്റ അദ്ദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലും ക​ലാ​ഭ​വ​ൻ തി​യ​റ്റ​റി​ലും ഇ​ന്ന് പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് തി​രു​മ​ല​യി​ലെ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്കാ​രം ന​ട​ത്തും.

Show Less

No comments Yet

SLIDESHOW

LATEST VIDEO