ഈ സൗഹൃദത്തിന് 25 വയസ്സ്

'കാട്രു വെളിയിടൈ' എന്ന ചിത്രത്തിനുശേഷം മണിരത്നം സംവിധാനം ചെയ്യുന്ന അടുത്തചിത്രത്തില്‍ അരവിന്ദ്സാമി, വിജയ്സേതുപതി, ചിമ്പു, ഫഹദ്ഫാസില്‍, പ്രകാശ്രാജ്, ജ്യോതിക, ഐശ്യര്യരാജേഷ് എന്നിങ്ങനെ ഒരു വന്‍താരസംഘം തന്നെ അണിനിരക്കുന്നു. വൈരമുത്തുവിന്‍റെ വരികള്‍ക്ക് എ.ആര്‍. റഹ്മാനാണ് ഈണം... Read More

‘കാട്രു വെളിയിടൈ’ എന്ന ചിത്രത്തിനുശേഷം മണിരത്നം സംവിധാനം ചെയ്യുന്ന അടുത്തചിത്രത്തില്‍ അരവിന്ദ്സാമി, വിജയ്സേതുപതി, ചിമ്പു, ഫഹദ്ഫാസില്‍, പ്രകാശ്രാജ്, ജ്യോതിക, ഐശ്യര്യരാജേഷ് എന്നിങ്ങനെ ഒരു വന്‍താരസംഘം തന്നെ അണിനിരക്കുന്നു. വൈരമുത്തുവിന്‍റെ വരികള്‍ക്ക് എ.ആര്‍. റഹ്മാനാണ് ഈണം നല്‍കുന്നത്. തന്‍റെ ചിത്രങ്ങളിലെ ഗാനരംഗങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കുന്ന പതിവ് മണിരത്നത്തിനുണ്ട്. ഒരാഴ്ചയോളം ഇരുവര്‍ക്കും പ്രത്യേക താമസസൗകര്യമാണ് മണിരത്നം ഏര്‍പ്പാടാക്കിക്കൊടുത്തത്. ഒറ്റ ദിവസം കൊണ്ട് 6 പാട്ടുകളാണ് വൈരമുത്തു എഴുതിക്കൊടുത്തത്.

 


ഈ മൂവരുടേയും കൂട്ടായ്മയ്ക്ക് 25 വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മണിരത്നത്തിന്‍റെ മദ്രാസ്ടാക്കീസ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നതും. മറ്റൊരു ‘അഗ്നിനക്ഷത്ര’മായിരിക്കും ഈ ചിത്രമെന്നാണ് വൈരമുത്തുവിന്‍റെ കമന്‍റ്. തമിഴ്ചലച്ചിത്രലോകത്തെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നാണ് ‘അഗ്നിനക്ഷത്രം’.

Show Less

No comments Yet

SLIDESHOW

LATEST VIDEO