ബാലഭാസ്കറിന്‍റെ മരണം പൊലീസ് ഇരുട്ടില്‍ തപ്പുന്നത് എന്തുകൊണ്ട് ?

വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ ദുരൂഹഅപകടമരണവുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കാന്‍ പൊലീസ് നീക്കം. 2018 സെപ്തംബര്‍ 25ന് തൃശൂരില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങവെയാണ് തിരുവനന്തപുരം പള്ളിപ്പുറത്തിന് സമീപത്തുവെച്ച് ബാലഭാസ്കറിന്‍റെ ഇന്നോവാകാര്‍ അപകടത്തില്‍പ്പെടുന്നത്. അന്നുതന്നെ അപകടവുമായി ബന്ധപ്പെട്ട്... Read More

വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ ദുരൂഹഅപകടമരണവുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കാന്‍ പൊലീസ് നീക്കം. 2018 സെപ്തംബര്‍ 25ന് തൃശൂരില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങവെയാണ് തിരുവനന്തപുരം പള്ളിപ്പുറത്തിന് സമീപത്തുവെച്ച് ബാലഭാസ്കറിന്‍റെ ഇന്നോവാകാര്‍ അപകടത്തില്‍പ്പെടുന്നത്. അന്നുതന്നെ അപകടവുമായി ബന്ധപ്പെട്ട് പലതരം ദുരൂഹതകളും സംശയങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍, കേസന്വേഷണം ശരിയായ ദിശയിലാണെന്ന് പറഞ്ഞ് പൊലീസ് വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞുനിന്നു. ദിവസങ്ങള്‍ പിന്നിട്ടതോടെ ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ നിന്ന് മാധ്യമങ്ങള്‍ പിന്‍മാറി. ഇതോടെ അന്വേഷണവും പാതിവഴിയില്‍ നിന്നു. എന്നാല്‍, അടുത്തിടെ ബാലഭാസ്കറിന്‍റെ സുഹൃത്ത് പ്രകാശന്‍ തമ്പി തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് പിടിയിലായതോടെ കേസ് വീണ്ടും പുതിയ വഴിത്തിരിവിലേക്ക് നീങ്ങിയിരിക്കുകയാണ്. ഇതോടെ ബാലഭാസ്കറിന്‍റെ അപകടമരണവുമായി ബന്ധപ്പെട്ട കേസില്‍ സമഗ്ര അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റ ഉത്തരവിടുകയുണ്ടായി. അതേസമയം, ഈ കേസിന്‍റെ അന്വേഷണം ബാലഭാസ്കറിന്‍റെ അപകടമരണത്തിന് പിന്നിലെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലില്ല എന്നും ഭരണകക്ഷിയിലെ ചില പ്രമുഖര്‍ക്ക് ഇതിന് പിന്നില്‍ താത്പര്യമുണ്ടെന്നുമാണ് ലഭ്യമാകുന്ന വിവരം.

16-30 ജൂണ്‍- 2019 ലക്കത്തില്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO