“എന്നെ ആക്രമിച്ച് തുടങ്ങിയത് ബിഷപ്പ് ഫ്രാങ്കോകേസ്സില്‍ ഇടപെട്ടതിനുശേഷം”

    സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍   ദൈവകല്പനകളും രാജ്യനിയമങ്ങളും ഒരുപോലെ ലംഘിച്ചു എന്ന് കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ നിലപാടെടുത്തതിന്‍റെ പേരില്‍ ചിലരെ നിരന്തരം ക്രൂശിക്കുകയാണ് തിരുസഭ. കടുത്ത പീഡനങ്ങളുടെ ഏറ്റവും പുതിയ ഇരയാണ്... Read More

 

 

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍

 

ദൈവകല്പനകളും രാജ്യനിയമങ്ങളും ഒരുപോലെ ലംഘിച്ചു എന്ന് കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ നിലപാടെടുത്തതിന്‍റെ പേരില്‍ ചിലരെ നിരന്തരം ക്രൂശിക്കുകയാണ് തിരുസഭ. കടുത്ത പീഡനങ്ങളുടെ ഏറ്റവും പുതിയ ഇരയാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍.  സഭയില്‍ നടക്കുന്ന ആശാസ്യമല്ലാത്ത കാര്യങ്ങളും താന്‍ നേരിടുന്ന കടുത്ത പീഡനങ്ങളും മുന്‍നിര്‍ത്തി സിസ്റ്റര്‍ ലൂസി ‘കേരളശബ്ദ’ ത്തോട് സംസാരിക്കുന്നു. 

 

? കീഴ്വഴക്കങ്ങളും പാരമ്പര്യങ്ങളും മാറ്റിയ ചരിത്രം സഭയ്ക്കുണ്ട്. ഉദാഹരണമായി കന്യാസ്ത്രീകളുടെ തലമൊട്ടയടിക്കുന്ന സമ്പ്രദായം ഇപ്പോള്‍ മാറ്റി. വസ്ത്രധാരണരീതിയിലും കുറച്ചു മാറ്റങ്ങള്‍ വന്നു. ഈ സാഹചര്യത്തില്‍ ചുരിദാര്‍ പോലുള്ള മാന്യമായ വേഷത്തിലേക്കു മാറുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നു പറഞ്ഞത് എങ്ങനെ കുറ്റകൃത്യമാകും? 

 

 

ആകില്ല എന്ന് എല്ലാവര്‍ക്കുമറിയാം; അവര്‍ക്കും. പക്ഷേ, എന്നെ ക്രൂശിക്കാന്‍ കാരണം വേണമല്ലോ? അല്ലെങ്കില്‍ തന്നെ വസ്ത്രധാരണത്തിനൊക്കെ അമിതപ്രാധാന്യം നല്‍കേണ്ടതുണ്ടോ? ഒരു ഏകീഭാവത്തിനുവേണ്ടി ഒരേ വസ്ത്രമാകാം. പക്ഷേ അതു കാലാനുസൃതവും സൗകര്യപ്രദവുമായിരിക്കണം. ഞാന്‍ ചുരിദാര്‍ ഇട്ടതു മഹാപരാധമായി ചൂണ്ടിക്കാട്ടിയവര്‍ ബോധപൂര്‍വോ അല്ലാതെയോ മറന്നുപോകുന്ന ഒരു കാര്യമുണ്ട്. പല സന്ദര്‍ഭങ്ങളിലും ഇതേ വസ്ത്രധാരണരീതി പാലിക്കാന്‍ സഭയിലെ അംഗങ്ങള്‍ക്കു കഴിയാറില്ല. ചിലര്‍ തണുപ്പുസമയത്ത് ഈ വസ്ത്രത്തിനകത്തും പുറത്തും മറ്റുവസ്ത്രങ്ങള്‍ ധരിക്കാറുണ്ട്. കമ്പിളി വസ്ത്രങ്ങള്‍ ഒക്കെക്കൊണ്ടുള്ള മേല്‍ക്കുപ്പായങ്ങള്‍ ധരിക്കാറുണ്ട്. അകത്ത് ലെഗ്ഗിന്‍സ് ധരിക്കുന്നവരുണ്ട്. അതുകൊണ്ട് അവരുടെ സന്യാസം നഷ്ടപ്പെടുമെന്ന് ആരും പറയുന്നില്ലല്ലോ. അതുപോലെ തന്നെ ഒരു കന്യാസ്ത്രീക്ക് ഒരു ഓപ്പറേഷന്‍ വേണ്ടിവന്നാല്‍ ആശുപത്രിയിലെ വസ്ത്രങ്ങളാണ് അവരെ ധരിപ്പിക്കാറുള്ളത്. വയറിലൊക്കെയാണ് ഓപ്പറേഷനെങ്കില്‍ പൂര്‍ണനഗ്നയാക്കിയാണ് ഓപ്പറേഷന്‍ ചെയ്യാറുള്ളത്. ആ ഒറ്റക്കാരണംകൊണ്ട് അവരുടെ സന്യാസജീവിതത്തിനു കോട്ടം സംഭവിക്കുന്നുണ്ടോ. മറ്റൊന്ന് വൃദ്ധകളായ കന്യാസ്ത്രീകളുടെ കാര്യം. ശാരീരികമായി അവശരായി വൃദ്ധമന്ദിരങ്ങളില്‍ ശയ്യാവലംബിയാകുന്ന കന്യാസ്ത്രീകളെ കാര്യമായ വസ്ത്രമൊന്നും ധരിപ്പിക്കാറില്ല. ഇടീക്കാനും മറ്റുമുള്ള ബുദ്ധിമുട്ടുകള്‍കൊണ്ട് വെറുതെ ഒരു വസ്ത്രം കൊണ്ടു ശരീരം മൂടുകയേ ഉള്ളൂ. ഇക്കാരണം കൊണ്ടും അവരുടെ സന്യാസജീവിതത്തിനു കോട്ടം തട്ടിയതായി ആരും കണക്കാക്കുന്നില്ല. അപ്പോള്‍ എന്താണു പ്രധാനകാര്യം സാഹചര്യങ്ങളും സൗകര്യങ്ങളും. കടുത്ത ചൂടുകാലത്തും മറ്റും വായുസഞ്ചാരം ലഭിക്കുന്ന മാന്യമായ വസ്ത്രം ധരിക്കാന്‍ അനുമതി നല്കുന്നതു നല്ലതല്ലേ എന്നേ ഞാന്‍ ചോദിച്ചുള്ളൂ. ശരീരം മുഴുവന്‍ മറയുന്ന ചുരിദാറിന്‍റെ സൗകര്യം…. 

 

1-15 സെപ്തംബര്‍ 2019 ലക്കത്തില്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO