‘ദി ആംഗ്രി ബേഡ്സ്’

അനിമേഷന്‍ മൂവി പരമ്പരയായ ദി ആംഗ്രി ബേഡ്സ്' രണ്ടാം ഭാഗം ഓഗസ്റ്റ് 23 നു ഇന്ത്യയില്‍ പ്രദര്‍ശനത്തിനെത്തുന്നു.'ദി ആംഗ്രി ബേഡ്സ്' ഗെയിംസ് പുറത്തിറങ്ങിയതിന്‍റെ പത്താം വാര്‍ഷികത്തില്‍ ഇറങ്ങുന്ന രണ്ടാം പതിപ്പ് സംവിധാനം ചെയ്തിരിക്കുന്നത് തുറോപ്... Read More

അനിമേഷന്‍ മൂവി പരമ്പരയായ ദി ആംഗ്രി ബേഡ്സ്’ രണ്ടാം ഭാഗം ഓഗസ്റ്റ് 23 നു ഇന്ത്യയില്‍ പ്രദര്‍ശനത്തിനെത്തുന്നു.’ദി ആംഗ്രി ബേഡ്സ്’ ഗെയിംസ് പുറത്തിറങ്ങിയതിന്‍റെ പത്താം വാര്‍ഷികത്തില്‍ ഇറങ്ങുന്ന രണ്ടാം പതിപ്പ് സംവിധാനം ചെയ്തിരിക്കുന്നത് തുറോപ് വാന്‍ ഓര്‍മനാണ് . സംഗീതം ഹെയ്റ്റര്‍ പെരേര നിര്‍വഹിച്ചിരിക്കുന്നു. സോണി പിക്ച്ചേഴ്സ് റിലീസ് ചെയ്യുന്ന സിനിമ തമിഴിലും മൊഴിമാറ്റം നടത്തിയിട്ടുണ്ട്.

 

 

2016 ല്‍ പുറത്തിറങ്ങിയ ഒന്നാം ഭാഗം ബോക്സ് ഓഫീസില്‍ ഹിറ്റായിരുന്നു. ലോകമെമ്പാടും നിന്നുമായി 352 മില്യണ്‍ ഡോളറാണ് ഈ ചിത്രം കരസ്ഥമാക്കിയത്. ഒരു വീഡിയോ ഗെയിം ആസ്പദമാക്കി നിര്‍മിച്ച ചിത്രം ഈ വിഭാഗത്തിലെ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ മൂന്നാമത്തെ സിനിമയാണ്. നവാഗത സംവിധായകരായ  ക്ലേ കൈറ്റിസ്, ഫെര്‍ഗല്‍ റെയ്ലി എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം പുറത്തിറക്കിയത്. പ്രേക്ഷകരെ പ്രേത്യേകിച്ചു കുട്ടികളെ ആകര്‍ഷിക്കുന്ന ഈ ചിത്രത്തിന്‍റെ തിരക്കഥ ജോണ്‍ വിറ്റിയുടേതായിരുന്നു. 

 

Show Less

No comments Yet

SLIDESHOW

LATEST VIDEO