ഗ്രാന്‍റ് പ്രൊഡക്ഷൻസിന്‍റെ ‘തട്ടാശ്ശേരി കൂട്ടം’ എത്തി

പ്രശസ്ത നടന്‍ ദിലീപിന്‍റെ സഹോദരന്‍ അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്ന "തട്ടാശ്ശേരി കൂട്ടം" എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. ഗ്രാന്‍റ്പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ദിലീപ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അർജുൻ അശോകൻ കേന്ദ്ര... Read More

പ്രശസ്ത നടന്‍ ദിലീപിന്‍റെ സഹോദരന്‍ അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്ന “തട്ടാശ്ശേരി കൂട്ടം” എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. ഗ്രാന്‍റ്പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ദിലീപ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അർജുൻ അശോകൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

 

 

ഗണപതി, അനീഷ് , അല്ലു അപ്പു, സിദ്ധിഖ്, വിജയരാഘവൻ, കോട്ടയം പ്രദീപ്, പ്രിയംവദ, ശ്രീലക്ഷമി ,ഷൈനി സാറ തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. തിരക്കഥ സംഭാഷണം സന്തോഷ് ഏച്ചിക്കാനം. ജിതിൻ സ്റ്റാൻസിലോവ്സ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.രാജീവ് നായര്‍,സഖി എല്‍സ എന്നിവരുടെ വരികള്‍ക്ക് ശരത്ത് ചന്ദ്രന്‍ സംഗീതം പകരുന്നു.വാര്‍ത്ത പ്രചരണം എ. എസ് ദിനേശ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO