‘തണ്ണീർമത്തൻ ദിനങ്ങൾ’ ആരംഭിച്ചു

വിനീത് ശിനിവാസൻ, മാത്യു (കുമ്പളങ്ങി നൈറ്റ്സ് ഫെയിം) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ എ.ഡി.ഗിരിഷ് സംവിധാനം ചെയ്യുന്ന തണ്ണീർ മത്തൻ ദിനങ്ങൾ തൃശുരിലെ മാളയിൽ ആരംഭിച്ചു.   അള്ള് രാമേന്ദ്രൻ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിൽ... Read More

വിനീത് ശിനിവാസൻ, മാത്യു (കുമ്പളങ്ങി നൈറ്റ്സ് ഫെയിം) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ എ.ഡി.ഗിരിഷ് സംവിധാനം ചെയ്യുന്ന തണ്ണീർ മത്തൻ ദിനങ്ങൾ തൃശുരിലെ മാളയിൽ ആരംഭിച്ചു.

 

അള്ള് രാമേന്ദ്രൻ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാളാണ് എ.ഡി.ഗിരിഷ്. സംവിധായകൻ ഗിരി ഷിന്റെ മാതാവ് ശിമതി ഗീതാദിനേശാണ് ലളിതമായ ചടങ്ങിൽ വച്ച് ഫസ്റ്റ് ക്ലാപ്പ് നൽകിയത്. ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെബിൻ ബക്കറും പ്രശസ്ത ഛായാഗ്രാഹകൻ ജോമോൻ ടി. ജോണും ഷമീർ മുഹമ്മദും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത് .

 

സ്കൂൾ പശ്ചാത്തലത്തിലൂടെ പുതിയ തലമുറയുടെ കഥയാണ് ഈ ചിത്രത്തിലുടെ രസാ കരമായി അവതരിപ്പിക്കുന്നത്. ജോമോൻ’ ടി.ജോണാണ്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നതു ഏ.ഡി.ഗിരീഷും, ഡിനോയ് യും ചേർന്നാണ്. സംഗീതം ജസ്റ്റിൻ വറുഗീസ്. (ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള ഫെയിം).

Show Less

No comments Yet

SLIDESHOW

LATEST VIDEO