തമന്ന മലയാളത്തില്‍ അങ്ങേറാനൊരുങ്ങുന്നു!

തെന്നിന്ത്യന്‍ താരസുന്ദരി തമന്ന മലയാളത്തില്‍ ചുവട് വെയ്ക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. സന്ധ്യാ മോഹന്‍ സംവിധാനം ചെയ്യുന്ന സെന്‍ട്രല്‍ ജയിലിലെ പ്രേതം എന്ന ഹൊറര്‍ ചിത്രത്തിലൂടെയാണ് തമന്ന മലയാളത്തിലേക്കെത്തുന്നത്. ഇന്ത്യന്‍ ആര്‍ട്ട്സ് സ്റ്റുഡിയോ ആണ് ചിത്രം... Read More

തെന്നിന്ത്യന്‍ താരസുന്ദരി തമന്ന മലയാളത്തില്‍ ചുവട് വെയ്ക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. സന്ധ്യാ മോഹന്‍ സംവിധാനം ചെയ്യുന്ന സെന്‍ട്രല്‍ ജയിലിലെ പ്രേതം എന്ന ഹൊറര്‍ ചിത്രത്തിലൂടെയാണ് തമന്ന മലയാളത്തിലേക്കെത്തുന്നത്. ഇന്ത്യന്‍ ആര്‍ട്ട്സ് സ്റ്റുഡിയോ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
തമന്നയെ കൂടാതെ മലയാളത്തിലേയും തമിഴിലേയും പ്രമുഖതാരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. എന്നാല്‍ മറ്റു താരങ്ങളെയും അണിയറപ്രവര്‍ത്തകരെയും കുറിച്ചു വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. സംവിധായകന്‍റെ തന്നെയാണ് കഥ എഴുതിയത്. തിരക്കഥ, സംഭാഷണം ഒരുക്കുന്നത് അമല്‍ കെ. ജോബിയാണ്. ദിലീപ്, സനുഷ, ഭാഗ്യരാജ്, ഖുശ്ബു എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ, മിസ്റ്റര്‍ മരുമകനാണ് സന്ധ്യാ മോഹന്‍ ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം.

Show Less

No comments Yet

SLIDESHOW

LATEST VIDEO