വൈദികനായി ഇന്ദ്രജിത്ത്; താക്കോലിന്‍റെ ട്രെയ്‌ലർ

ഇന്ദ്രജിത്ത് സുകുമാരനും മുരളീ ഗോപിയും കേന്ദ്ര കഥാപാത്രമായി എത്തുന്ന താക്കോല്‍ എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ കിരണ്‍ പ്രഭാകര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് രചന നിര്‍വ്വഹിച്ചിരിക്കുന്നതും കിരണ്‍ തന്നെയാണ്. ഹിറ്റ് സംവിധായകനായ ഷാജി... Read More

ഇന്ദ്രജിത്ത് സുകുമാരനും മുരളീ ഗോപിയും കേന്ദ്ര കഥാപാത്രമായി എത്തുന്ന താക്കോല്‍ എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ കിരണ്‍ പ്രഭാകര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് രചന നിര്‍വ്വഹിച്ചിരിക്കുന്നതും കിരണ്‍ തന്നെയാണ്. ഹിറ്റ് സംവിധായകനായ ഷാജി കൈലാസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇനിയയാണ് ചിത്രത്തിലെ നായിക. നെടുമുടി വേണു, രണ്‍ജി പണിക്കര്‍, സുദേവ് നായര്‍, ലാല്‍, സുധീര്‍ കരമന, പി.ബാലചന്ദ്രന്‍, ഡോ.റോണി, മീര വാസുദേവ് തുടങ്ങി താര നിരതന്നെ ചിത്രത്തിലുണ്ട്. ഷാജി കൈലാസിന്റെ മകന്‍ റോഷിയും ചിത്രത്തില്‍ വേഷമിടുന്നു. റഫീക്ക് അഹമ്മദും പ്രഭാ വര്‍മ്മയും സതീഷ് ഇടമണ്ണേലും എഴുതിയ വരികള്‍ക്ക് എം ജയചന്ദ്രന്‍ സംഗീതം നല്‍കുന്നു. ശബ്ദമിശ്രണം ഓസ്കാര്‍ പുരസ്കാര ജേതാവായ റസൂല്‍ പൂക്കുട്ടിയാണ് നിര്‍വ്വഹിച്ചിട്ടുള്ളത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO