കിരണ്‍ പ്രഭാകരന് രചനയും സംവിധാനവും നിര്‍വഹിച്ച് മുരളി ഗോപിയും ഇന്ദ്രജിത്തും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘താക്കോല്‍’ എന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു. മഞ്ജു വാര്യര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആദ്യ ഗാനം റിലീസ് ചെയ്തത്. ‘നല്ലിടയാ’ എന്ന് തുടങ്ങുന്ന ഗാനം മൃദുല വാര്യരും നിവാസും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രന് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.
ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത് ഷാജി കൈലാസിന്റെ മകന് റുഷിനാണ്. ചിത്രത്തില്‍ ഇന്ദ്രജിത്തിന്റെ ചെറുപ്പകാലമാണ് റുഷിന്‍ അവതരിപ്പിക്കുന്നത്. ഇനിയ ആണ് ചിത്രത്തിലെ നായിക. നെടുമുടി വേണു, രണ്‍ജി പണിക്കര്‍, സുദേവ് നായര്‍, ലാല്‍, സുധീര്‍ കരമന, പി ബാലചന്ദ്രന്, ഡോ.റോണി, മീര വാസുദേവ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഈ ചിത്രം പാരഗണ്‍ സിനിമയുടെ ബാനറില്‍ സംവിധായകന് ഷാജി കൈലാസ് ആണ് നിര്‍മ്മിക്കുന്നത്.
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവചരിത്രം പറയുന്ന വെബ് സീരിസ് ‘ക്യൂ... Read More
രജനിയെ വെച്ച് 'യന്തിരന് 2' സംവിധാനം ചെയ്ത ഷങ്കര്‍ ഇനി കമലിനൊപ്പം. 1996 ല്‍ ക... Read More
നടൻ പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തുന്ന ചി... Read More
ലൂസിഫര്‍ രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നാളെ നടക്കും. തേവരയിലുള്ള മോ... Read More
ഷാരൂഖ് ഖാന് നായകനായി ആഷിക് അബു ചിത്രം ഒരുങ്ങുന്നു. ശ്യാം പുഷ്കരനാണ് തിരക്കഥ. സിനിമയുടെ പ്രാഥമിക ചര്‍ച്ചകള... Read More
മനു മഞ്ജിത് ഒരു ഹോമിയോ ഡോക്ടറാണ്; അതേസമയം മലയാളസിനിമയിലെ ഒരുപാട് ഹിറ്റ്ഗാനങ്ങളുടെ രചയിതാവും. ഷാന്‍ റഹ്മാന്... Read More
ഷെയ്ന് നിഗം നായകനായെത്തുന്ന പുതിയ ചിത്രം ‘വലിയ പെരുന്നാളി’ലെ വീഡിയോ ഗാനം പുറത്തിറക്കി. നവാഗതനായ ഡിമല്‍ ഡെന... Read More