ഇന്ദ്രജിത്ത്-മുരളി ഗോപി ചിത്രം ‘താക്കോല്‍’ ഡിസംബര്‍ ആറിന്

ഇന്ദ്രജിത്ത് - മുരളി ഗോപി ചിത്രം 'താക്കോല്‍' ഡിസംബര്‍ ആറിന് പ്രദര്‍ശനത്തിന് എത്തും. പാരഗൺ സിനിമാസിന്‍റെ ബാനറിൽ സംവിധായകൻ ഷാജി കൈലാസ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ കിരൺ പ്രഭാകരൻ ആണ്.  ഇതിനു മുന്‍പ്... Read More

ഇന്ദ്രജിത്ത് – മുരളി ഗോപി ചിത്രം ‘താക്കോല്‍’ ഡിസംബര്‍ ആറിന് പ്രദര്‍ശനത്തിന് എത്തും. പാരഗൺ സിനിമാസിന്‍റെ ബാനറിൽ സംവിധായകൻ ഷാജി കൈലാസ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ കിരൺ പ്രഭാകരൻ ആണ്.  ഇതിനു മുന്‍പ് ടിയാനിലാണ് മുരളി ഗോപിയും ഇന്ദ്രജിത്തും ഒരുമിച്ചെത്തിയത്. ഇനിയയാണ് ചിത്രത്തിലെ നായിക.

 

 

ഷാജി കൈലാസിന്‍റെയും ആനിയുടെയും മകന്‍ റുഷിന്‍ ഈ ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. ഇന്ദ്രജിത്തിന്‍റെ കുട്ടിക്കാലമാണ് റുഷിന്‍ അവതരിപ്പിക്കുന്നത്. റസൂൽ പൂക്കുട്ടി ആണ് സൗണ്ട് ഡിസൈൻ. ക്യാമറ: ആൽബി, എഡിറ്റർ: സത്യൻ ശ്രീകാന്ത്, റഫീഖ് അഹമ്മദ്, പ്രഭ വർമ്മ, സതീഷ് ഇടമണ്ണേൽ തുടങ്ങിയവരുടെ വരികൾക്ക് ഈണമിട്ടിരിക്കുന്നതു എം. ജയചന്ദ്രൻ.

Show Less

No comments Yet

SLIDESHOW

LATEST VIDEO