കൗമാരക്കാരുടെ ‘തണ്ണീർമത്തൻ ദിനങ്ങൾ’

പ്ലസ്ടു വിദ്യാർത്ഥികളായ ഏതാനും പേരുടെ ജീവിതത്തിലൂടെ ഹൃദയഹാരിയായ കഥ പറയുന്ന ചിത്രമാണ് തണ്ണീർമത്തൻ ദിനങ്ങൾ. നവാഗതനായ ഗിരീഷ് എ.ഡി.യാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഷെബിൻ ബക്കർ പ്രൊഡക്ഷൻസ് ആന്‍റ് പ്ലാൻ ജെ.സ്റ്റുഡിയോസിന്‍റെ ബാനറിൽ... Read More

പ്ലസ്ടു വിദ്യാർത്ഥികളായ ഏതാനും പേരുടെ ജീവിതത്തിലൂടെ ഹൃദയഹാരിയായ കഥ പറയുന്ന ചിത്രമാണ് തണ്ണീർമത്തൻ ദിനങ്ങൾ. നവാഗതനായ ഗിരീഷ് എ.ഡി.യാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഷെബിൻ ബക്കർ പ്രൊഡക്ഷൻസ് ആന്‍റ് പ്ലാൻ ജെ.സ്റ്റുഡിയോസിന്‍റെ ബാനറിൽ ഷെബിൻ ബക്കർ ,ജോമോൻ.ടി.ജോൺ, ഷമീർ മുഹമ്മദ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
തികഞ്ഞ ലാളിത്യത്തോടെയും, റിയലിസ്റ്റിക്കായുമാണ് ഈ ചിത്രത്തിന്റെ അവതരണം. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതു് കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ മാത്യു തോമസ്റ്റാണ്.

 

 

ഈ ചിത്രത്തിലെ മറ്റൊരു സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നതു്. വിനീത് ശ്രീനിവാസനാണ്. തൃശൂർ ജില്ലയിലെ ചാലക്കുടിക്കടുത്തുള്ള മാള, അന്നമനട, ചാലക്കുടി ഭാഗങ്ങളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. പ്രധാനമായും സ്കൂളിനെ കേന്ദ്രീകരിച്ചു കൊണ്ടായിരുന്നു ചിത്രീകരണം. അള്ള് രാമന്ദ്രൻ എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിക്കൊണ്ടാണ് ഗിരീഷിന്റെ ചലച്ചിത്ര രംഗത്തേക്കുള്ള കടന്നുവരവ്. ജയ് സനും .അവന്റെ ഏതാനും സുഹ്റുത്തുക്കളും. അവരെയാണ് ഈ ചിത്രം ഫോക്കസ് ചെയ്യപ്പെടുന്നതു്. അതിൽത്തന്നെ ജയ്സനാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രം ഇവർക്കുണ്ടാകുന്ന പ്രശ്നങ്ങൾ… അതു പരിഹരി ക്കുവാനുള്ള ഇവരുടെ ശ്രമങ്ങൾ . കൊച്ചു കൊച്ചു തമാശകളും, പ്രണയവും ഇമോഷനുമൊക്കെ കോർത്തിണക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം.

 

 

ഈ കുട്ടികളുടെ ഇടയിലേക്ക്‌ രവി പന്മനാഭൻ എന്ന ഒരദ്ധ്യാപകന്‍റെ കടന്നു വരവോടെ ചിത്രത്തിന് പുതിയൊരു വഴിത്തിരിവുണ്ടാകുന്നു. അദ്ധ്യാപന രംഗത്തും, പാഠ്യേതര വിഷയങ്ങളിലുമൊക്കെ ഏറെ സമർത്ഥനായ ഈ അദ്ധ്യാപകൻ കുട്ടികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നു. രവി പന്മനാഭനെ രസ കരമാക്കുന്നത് വിനീത് ശ്രീനിവാസനാണ്. മറ്റു കുട്ടികളെ അവതരിപ്പിക്കുന്നത് വൈശാഖ്, ഫ്രാങ്കോ , നസിം എന്നിവരാണ്. അനശ്വര രാജനാണ് ( ഉദാഹരണം സുജാത ഫെയിം) നായിക. ഇർഷാദ്, ബിന്നി (അങ്കമാലി ഡയറി ഫെയിം) നന്ദകുമാർ, ശബരിഷ്‌ വർമ്മ ഡിനോയ് പൗലോസ്, ശ്രീ രഞ്ജിനി എന്നിവരും പ്രധാന താരങ്ങളാണ്. നിരവധി പുതുമുഖങ്ങളെ ഈ ചിത്രത്തിലൂടെ പരിചയപ്പെടുത്തുന്നു. സംവിധായകനായ ഗിരീഷും’, ഡിനോയ് പൗലോസും ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

 

 

സുഹൈൽ കോയയുടേതാണ് ഗാനങ്ങൾ. സംഗീതം.ജസ്റ്റിൻ വർഗീസ്, ജോമോൻ.ടി.ജോണും, വിനോദ് ഇല്ലമ്പള്ളിയും ചേർന്നാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. എ ഡിറ്റിംഗ്.- ഷമീർ മുഹമ്മദ്. കലാസംവിധാനം.ഷാജി മുകുന്ദ്,  കോസ്റ്റ്യും – ഡിസൈൻ – ഫെമിനാ ജബ്ബാർ .മേക്കപ്പ് – സിനൂപ് രാജ്.- ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ. സുഹൈബ് എം.അലി.അസ്സോസ്സിയേറ്റ് ഡയറക്ടർ .ഫിലിപ്പ് ഫ്രാൻസിസ്, ഫിനാൻസ് കൺട്രോളേഴ്സ് -ഉദയൻ കു പ്ലശ്ശേരി.’രാജേന്ദ്രൻ.പ്രൊഡക്ഷൻ കൺട്രോളർ- ക്ലിന്റൺ പെരേര . നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം സെൻട്രൽപിക്ച്ചേഴ്‌സ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു -വാഴൂർ ജോസ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO