പ്രഭാസും ശ്രദ്ധാകപൂറും അഭിനേതാക്കളാകുന്ന സാഹോയുടെ ടീസര്‍ നാളെ റിലീസ് ചെയ്യും

ബാഹുബലിക്കുശേഷം പ്രഭാസ് നായകനാകുന്ന ഒരു ആക്ഷന്‍ എന്‍ര്‍ടെയിനര്‍ ചിത്രംകൂടിയായ സാഹോയുടെ ടീസര്‍ നാളെ 11.23 ന് റിലീസ് ചെയ്യും.  ശ്രദ്ധാകപൂറാണ് ചിത്രത്തിലെ നായിക. സുജീത് റെഡ്ഡിയാണ് ചിത്രത്തിന്‍റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. യുവി ക്രിയേഷന്‍സിന്‍റെ ബാനറില്‍... Read More

ബാഹുബലിക്കുശേഷം പ്രഭാസ് നായകനാകുന്ന ഒരു ആക്ഷന്‍ എന്‍ര്‍ടെയിനര്‍ ചിത്രംകൂടിയായ സാഹോയുടെ ടീസര്‍ നാളെ 11.23 ന് റിലീസ് ചെയ്യും.  ശ്രദ്ധാകപൂറാണ് ചിത്രത്തിലെ നായിക.

സുജീത് റെഡ്ഡിയാണ് ചിത്രത്തിന്‍റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. യുവി ക്രിയേഷന്‍സിന്‍റെ ബാനറില്‍ വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപ്പട്ടി, ബുഷന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സിറിലാണ് സാഹോയുടെയും കലാസംവിധായകന്‍. ശങ്കര്‍ ഇശാന്‍ ലോയ് ത്രയം സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ആര്‍ മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദുമാണ് നിര്‍വഹിക്കുന്നത്.

യുവിക്രിയേഷന്‍സിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളാകുന്നു.
ഓഗസ്റ്റ് 15 ന് തിയറ്ററുകളില്‍ എത്തുന്ന സാഹോ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. മൂന്ന് വ്യത്യസ്ത ഭാഷകളില്‍ എത്തുന്ന ആദ്യ പ്രഭാസ് ചിത്രമെന്ന പ്രത്യേകതയും സാഹോയ്ക്കുണ്ട്.

Show Less

No comments Yet

SLIDESHOW

LATEST VIDEO