‘യാത്ര’യില്‍ മമ്മൂട്ടിക്കൊപ്പം സൂര്യയും

സംവിധായകന്‍ മഹിരാഘവന്‍റെ തെലുങ്ക് ചിത്രത്തില്‍ മമ്മൂട്ടിയാണ് കേന്ദ്രകഥാപാത്രം. പ്രശസ്ത മുഖ്യമന്ത്രിയായ രാജശേഖര്‍റെഡ്ഡിയുടെ ജീവിതകഥയാണ് അഭ്രപാളിയിലെത്തുന്നത്. ദ്വിഭാഷാചിത്രമാണിത്- തമിഴും തെലുങ്കും. രണ്ട് ഭാഷകളിലും മമ്മൂട്ടിതന്നെയാണ് ഡബ്ബ് ചെയ്യുന്നത്. ഏവര്‍ക്കും അനുകരണീയനായ ഒരു നേതാവായതിനാലാണ് അദ്ദേഹത്തിന്‍റെ ജീവിതം... Read More

സംവിധായകന്‍ മഹിരാഘവന്‍റെ തെലുങ്ക് ചിത്രത്തില്‍ മമ്മൂട്ടിയാണ് കേന്ദ്രകഥാപാത്രം. പ്രശസ്ത മുഖ്യമന്ത്രിയായ രാജശേഖര്‍റെഡ്ഡിയുടെ ജീവിതകഥയാണ് അഭ്രപാളിയിലെത്തുന്നത്. ദ്വിഭാഷാചിത്രമാണിത്- തമിഴും തെലുങ്കും. രണ്ട് ഭാഷകളിലും മമ്മൂട്ടിതന്നെയാണ് ഡബ്ബ് ചെയ്യുന്നത്. ഏവര്‍ക്കും അനുകരണീയനായ ഒരു നേതാവായതിനാലാണ് അദ്ദേഹത്തിന്‍റെ ജീവിതം വെള്ളിത്തിരയിലെത്തിക്കുന്നതെന്നാണ് സംവിധായകപക്ഷം. തമിഴകത്തുനിന്നും പല പ്രശസ്തതാരങ്ങളേയും ചിത്രത്തില്‍ ഉള്‍പ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. നടന്‍ സൂര്യ ഒരു പ്രധാനകഥാപാത്രമാകാന്‍ സമ്മതിച്ചിരിക്കുന്നതായാണ് വാര്‍ത്തകള്‍. മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമാണ് ‘യാത്ര’. ഈ ചിത്രത്തിനും ‘യാത്ര’ എന്ന പേര് തന്നെയാണ് നല്‍കിയിരിക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO