സൂര്യ നടനും വ്യക്തിയും!

ജൂലൈ 23 ന് നടന്‍ സൂര്യയുടെ ജന്മദിനമാണ്. മിക്ക നടന്മാരും തങ്ങളുടെ ജന്മദിനങ്ങളെ ആഘോഷമാക്കുമ്പോള്‍ സൂര്യയെ സംബന്ധിച്ചിടത്തോളം ആഘോഷങ്ങളോ ആരവങ്ങളോ ഇല്ലാതെ ജോലി ചെയ്യുക, സമയം കിട്ടിയാല്‍ അന്നേദിവസം കുടുംബാംഗങ്ങളുമായി സ്നേഹം പങ്കിടുക എന്നതാണ്... Read More

ജൂലൈ 23 ന് നടന്‍ സൂര്യയുടെ ജന്മദിനമാണ്. മിക്ക നടന്മാരും തങ്ങളുടെ ജന്മദിനങ്ങളെ ആഘോഷമാക്കുമ്പോള്‍ സൂര്യയെ സംബന്ധിച്ചിടത്തോളം ആഘോഷങ്ങളോ ആരവങ്ങളോ ഇല്ലാതെ ജോലി ചെയ്യുക, സമയം കിട്ടിയാല്‍ അന്നേദിവസം കുടുംബാംഗങ്ങളുമായി സ്നേഹം പങ്കിടുക എന്നതാണ് സിദ്ധാന്തം. എന്നാല്‍ ആരാധകരാകട്ടെ ആഘോഷത്തിമിര്‍പ്പിലുമായിരിക്കും.

 

തന്‍റെ ജന്മദിനങ്ങള്‍ ആര്‍ഭാടമാക്കരുതെന്നും അന്നേദിവസം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തൂ എന്നുമാണ് സൂര്യ ആരാധകര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. ഒരു പ്രമുഖതാരം എന്നതിലുപരി ഏറെ സവിശേഷതയാര്‍ന്ന വ്യക്തിത്വത്തിനുടമയാണ് സൂര്യ.

 

അച്ഛന്‍ വലിയ നടനായിരുന്നിട്ടും അച്ഛന്‍റെ പേര് വെളിപ്പെടുത്താതെയും ശുപാര്‍ശയില്ലാതെയും സ്വന്തമായി ജോലി സമ്പാദിച്ച് തിരുപ്പൂരിലെ ബനിയന്‍ കമ്പനിയിലും ചെന്നൈയിലെ ടെക്സ്റ്റൈല്‍ കമ്പനിയിലും സാധാരണക്കാരില്‍ ഒരാളായി സിറ്റി ബസ്സില്‍ ജോലിക്ക് പോകുമായിരുന്നു.

 

ആരാധകരെ നേരില്‍ കാണുമ്പോഴൊക്കെ ആദ്യം കുടുംബത്തെ സ്നേഹിക്കൂ, അച്ഛനമ്മമാരെ, സഹോദരങ്ങളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യൂ. അദ്ധ്വാനിക്കൂ. അതിനുശേഷം മതി തന്നോടുള്ള ആരാധന എന്ന് ഉപദേശിക്കാന്‍ മറക്കാറില്ല.

 

തന്‍റെ സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, ആശ്രിതര്‍ എന്നിങ്ങനെ തനിക്ക് ചുറ്റുമുള്ളവരുടെ ആവശ്യങ്ങള്‍ അറിഞ്ഞു സ്വമേധയാ സഹായിക്കുക എന്നത് സൂര്യയുടെ സ്വഭാവസവിശേഷതയാണ്.

 

 

ഓരോ വ്യക്തികളും കൂട്ടുകുടുംബമായി സന്തുഷ്ടമായി ജീവിക്കണം എന്ന സിദ്ധാന്തം സ്വന്തം ജീവിതത്തിലൂടെ പ്രാവര്‍ത്തികമാക്കാനായി, ചെന്നൈയില്‍ വീടുപണിത് മാതാപിതാക്കള്‍ സഹോദരന്‍ കാര്‍ത്തിയുടെ കുടുംബം എന്നിവര്‍ക്കൊപ്പം ഒരു വീട്ടില്‍ ഒന്നിച്ചുതാമസിച്ചുവരികയാണ്. കൂട്ടുകുടുംബമായി ജീവിക്കാന്‍ സമൂഹത്തെയും പ്രേരിപ്പിക്കുന്നതിനായി അനുജന്‍ കാര്‍ത്തിയെ നായകനാക്കി നിര്‍മ്മിച്ച സിനിമയാണ് കടൈക്കുട്ടി സിങ്കം. സമൂഹത്തിലേക്ക് നല്ല സന്ദേശങ്ങള്‍ പകര്‍ന്നുനല്‍കണം എന്ന നല്ല ഉദ്ദേശത്തോടെ ഈ താരം തുടങ്ങിയ ചലച്ചിത്രനിര്‍മ്മാണ സ്ഥാപനമാണ് 2 ഡി എന്‍റര്‍ടെയിന്‍മെന്‍റ്.

 

സാധാരണയായി നടന്മാര്‍ പൊളിറ്റിക്കല്‍ മൈലേജ് കിട്ടാനായി രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സഹായങ്ങളും ജീവകാരുണ്യപ്രവര്‍ത്തനങ്ങളും നടത്തുന്നത്. എന്നാല്‍ സൂര്യയാകട്ടെ ഇത്തരത്തിലുള്ള രാഷ്ട്രീയ ലക്ഷ്യമോ സ്വാര്‍ത്ഥതാല്‍പ്പര്യങ്ങളോ ഇല്ലത്രെ. സാധുക്കളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി എളിയ രീതിയില്‍ സൂര്യ ആരംഭിച്ച അകരം ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സേവനസ്ഥാപനം ഇന്ന് ആഗോളതലത്തില്‍ വേരോടിയിരിക്കുന്നു. അശരണരായ നൂറുകണക്കിന് പേരുടെ ജീവിതത്തില്‍ ഭാവിജീവിത ഭദ്രദീപം തെളിയിക്കാന്‍ അകരത്തിനായി അനുജന്‍ കാര്‍ത്തി, സഹോദരി വൃന്ദ എന്നിവര്‍ അകരത്തിലെ ട്രസ്റ്റികളാണ്.

 

കേരള-തമിഴ് നാട് അതിര്‍ത്തി ജില്ലയായ കോയമ്പത്തൂര്‍ സ്വദേശിയായതുകൊണ്ടാവാം വലിയൊരു മലയാളി സുഹൃത്വലയം സൂര്യയ്ക്കുണ്ട്. മലയാളിയുടെ മീന്‍കറിയും അടപ്രഥമനും ഏറെ ഇഷ്ടം. മലയാളി ആരാധകരോടും മാധ്യമങ്ങളോടും അങ്ങേയറ്റം സ്നേഹവും ബഹുമാനവും മനസ്സില്‍ സൂക്ഷിക്കുന്ന സൂര്യ അവരെ കാണാനും സ്നേഹം പങ്കിടാനും വര്‍ഷത്തില്‍ ഒരിക്കലെങ്കിലും കേരളത്തിലെത്തുന്ന സപര്യ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മുടക്കാറില്ല.

Show Less

No comments Yet

SLIDESHOW

LATEST VIDEO