പുതിയ കൂട്ടുകെട്ടുമായി ‘സൂര്യ 36’

സൂര്യ ആരാധകര്‍ക്ക് ഏറെ അഹ്ലാദം നല്‍കുന്ന വാര്‍ത്തയുമായിട്ടായിരുന്നു പുതുവര്‍ഷം തുടങ്ങിയത്. സൂര്യയും സംവിധായകന്‍ സെല്‍വരാഘവനും ആദ്യമായി ഒന്നിക്കുന്നു- 'സൂര്യ 36' ആണ് ആ പ്രോജക്ട്. ധനുഷിന്‍റെ കരിയറിലെ മിക്ക നല്ല ചിത്രങ്ങളും സംവിധാനം ചെയ്തതിന്‍റെ... Read More

സൂര്യ ആരാധകര്‍ക്ക് ഏറെ അഹ്ലാദം നല്‍കുന്ന വാര്‍ത്തയുമായിട്ടായിരുന്നു പുതുവര്‍ഷം തുടങ്ങിയത്. സൂര്യയും സംവിധായകന്‍ സെല്‍വരാഘവനും ആദ്യമായി ഒന്നിക്കുന്നു- ‘സൂര്യ 36’ ആണ് ആ പ്രോജക്ട്. ധനുഷിന്‍റെ കരിയറിലെ മിക്ക നല്ല ചിത്രങ്ങളും സംവിധാനം ചെയ്തതിന്‍റെ ക്രെഡിറ്റ് സെല്‍വരാഘവന് സ്വന്തം. അരുവി, ധീരന്‍, അധികാരം ഒന്‍ട്രു എന്നിങ്ങനെ വ്യത്യസ്തവും പ്രേക്ഷകഹൃദയങ്ങളില്‍ എന്നും നിറഞ്ഞു നില്‍ക്കുന്നതുമായ ചിത്രങ്ങളുടെ വിതരണക്കാരാണ് ഡ്രീം വാരിയര്‍ പിക്ച്ചേഴ്സ്.  2018 ലെ പുതിയ പ്രോജക്ടാണ് സൂര്യ 36. സായ് പല്ലവിയാണ് സൂര്യയുടെ നായിക. തെലുങ്കകത്തെ സൂപ്പര്‍ നായികയായി പേരെടുത്ത സായ് പല്ലവിയുടെ ഡേറ്റുകള്‍ വളരെ പാടുപെട്ടാണ് നേടിയെടുത്തതെന്നാണ് അണിയറ സംഭാഷണം. ശിവകുമാര്‍ വിജയന്‍ (ഇറുതിസുട്ര്) ആണ് ഛായാഗ്രാഹകന്‍. കാര്‍ത്തിക്ക് വന്‍ ബ്രേക്ക് നല്‍കിയ സെല്‍വരാഘവന്‍ ചിത്രമാണ് ആയിരത്തില്‍ ഒരുവന്‍. ആ മാജിക് സൂര്യ 36 നല്‍കുമെന്ന് പ്രതീക്ഷിക്കാം

.

Show Less

No comments Yet

SLIDESHOW

LATEST VIDEO