മാര്‍ഗ്ഗം തെളിക്കാന്‍ സൂര്യ, കാര്‍ത്തി, വിശാല്‍

എന്നും മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതില്‍ മോളിവുഡ്ഡും കോളിവുഡ്ഡും മുന്നില്‍തന്നെയാണ്. തമിഴ് ചലച്ചിത്രലോകത്തെ സ്തംഭിപ്പിച്ചിരിക്കുന്ന സിനിമാസമരം നടന്നുവരികയാണ്. നിര്‍മ്മാണച്ചെലവ് ചുരുക്കാനായി പ്രശസ്തനടന്മാരും സഹകരിക്കണമെന്നാണ് നിര്‍മ്മാതാക്കള്‍ അഭിപ്രായപ്പെട്ടത്. ടി.എഫ്.പി.സി, എഫ്.ഇ.എഫ്.എസ്.ഐ എന്നിവരുടെ സംയുക്ത സമ്മേളനത്തില്‍ നടന്മാരായ സൂര്യ,... Read More

എന്നും മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതില്‍ മോളിവുഡ്ഡും കോളിവുഡ്ഡും മുന്നില്‍തന്നെയാണ്. തമിഴ് ചലച്ചിത്രലോകത്തെ സ്തംഭിപ്പിച്ചിരിക്കുന്ന സിനിമാസമരം നടന്നുവരികയാണ്. നിര്‍മ്മാണച്ചെലവ് ചുരുക്കാനായി പ്രശസ്തനടന്മാരും സഹകരിക്കണമെന്നാണ് നിര്‍മ്മാതാക്കള്‍ അഭിപ്രായപ്പെട്ടത്. ടി.എഫ്.പി.സി, എഫ്.ഇ.എഫ്.എസ്.ഐ എന്നിവരുടെ സംയുക്ത സമ്മേളനത്തില്‍ നടന്മാരായ സൂര്യ, കാര്‍ത്തി, വിശാല്‍ എന്നിവര്‍ തങ്ങളുടെ നയം വ്യക്തമാക്കി. തങ്ങളുടെ സഹായികള്‍ക്കുള്ള ചെലവ് സ്വയം വഹിച്ചുകൊള്ളാമെന്നാണവരുടെ തീരുമാനം. ഇത് നിര്‍മ്മാതാക്കളുടെ പോക്കറ്റില്‍നിന്നുമാണ് പൊയ്ക്കൊണ്ടിരുന്നത്. നിര്‍മ്മാണത്തിലും സജീവമായ ഇവരുടെ സമയോചിതമായ തീരുമാനം ഏവരുടേയും അംഗീകാരം നേടിയെടുത്തു. മറ്റ് നടന്മാരും ഇവരുടെ പാത പിന്തുടര്‍ന്നാല്‍ നിര്‍മ്മാണച്ചെലവില്‍ ഭീമമായ ലാഭമുണ്ടാകുമെന്നാണ് കണക്കുകൂട്ടലുകള്‍.

Show Less

No comments Yet

SLIDESHOW

LATEST VIDEO