മേജര്‍ ഉണ്ണികൃഷ്ണനും മേജര്‍ ആത്മാറാമുമായി സുരേഷ്ഗോപിയും മേജര്‍രവിയും

നരവീണ മുടി, റെയ്ബാന്‍റെ കൂളിംഗ് ഗ്ലാസ്, ഇടതുകയ്യില്‍ ആം പാഡ്, ഗൗരവം സ്ഫുരിക്കുന്ന മുഖം. സുരേഷ്ഗോപി അയച്ചുതന്ന നിശ്ചലദൃശ്യങ്ങളിലൂടെ ഒന്നുകണ്ണോടിച്ചപ്പോള്‍ ആദ്യം ശ്രദ്ധയില്‍പ്പെട്ടത് ഇവയൊക്കെയാണ്. സുരേഷ് ഗോപിയുടെ ഇതുവരെയുള്ള അപ്പിയറന്‍സുകളില്‍നിന്ന് തികച്ചും വ്യത്യസ്തം.  ... Read More

നരവീണ മുടി, റെയ്ബാന്‍റെ കൂളിംഗ് ഗ്ലാസ്, ഇടതുകയ്യില്‍ ആം പാഡ്, ഗൗരവം സ്ഫുരിക്കുന്ന മുഖം. സുരേഷ്ഗോപി അയച്ചുതന്ന നിശ്ചലദൃശ്യങ്ങളിലൂടെ ഒന്നുകണ്ണോടിച്ചപ്പോള്‍ ആദ്യം ശ്രദ്ധയില്‍പ്പെട്ടത് ഇവയൊക്കെയാണ്. സുരേഷ് ഗോപിയുടെ ഇതുവരെയുള്ള അപ്പിയറന്‍സുകളില്‍നിന്ന് തികച്ചും വ്യത്യസ്തം.

 

 

അനൂപ് സത്യന്‍(സത്യന്‍ അന്തിക്കാടിന്‍റെ മകന്‍) സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ലെക്കേഷനില്‍ നിന്നാണ് സുരേഷ് ഗോപി ഞങ്ങളുടെ വാട്സ് ആപ്പിലേക്ക് ഈ പടങ്ങള്‍ അയച്ചുതന്നത്. മറ്റൊരു ചിത്രത്തില്‍ സുരേഷ്ഗോപിയെ പിറകിലിരുത്തി ബുള്ളറ്റ് ഓടിച്ചുപോകുന്ന മേജര്‍ രവിയെയും കാണാം.

 

 

മേജര്‍ ഉണ്ണികൃഷ്ണന്‍ എന്നാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. മേജര്‍ ആത്മാറാമായി രവിയും വേഷമിടുന്നു. ഇരുവരും തമ്മിലുള്ള കോമ്പിനേഷന്‍ രംഗങ്ങളാണ് ആദ്യം ചിത്രീകരിച്ചത്. ചെന്നൈയിലാണ് ഷൂട്ടിംഗ്.

 

 

ദുല്‍ഖല്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. ദുല്‍ഖറാണ് ഇതിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നായികയായി ലിസി-പ്രിയന്‍ ദമ്പതികളുടെ മകള്‍ കല്യാണിയും വേഷമിടുന്നു. മണിച്ചിത്രത്താഴിനുശേഷം സുരേഷ്ഗോപിയും ശോഭനയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

 

 

 

Show Less

No comments Yet

SLIDESHOW

LATEST VIDEO