ശങ്കര്‍ മഹാദേവന്‍ ആലപിച്ച ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളില്‍- വീഡിയോ ഗാനം പുറത്തിറങ്ങി

ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളില്‍ ശങ്കര്‍ മഹാദേവന്‍ ആലപിച്ച ഗാനം പുറത്തിറങ്ങി. സന്തോഷ് വര്‍മ്മയുടെ രചനയില്‍ എം ജചന്ദ്രന്റെ സംഗീതം നല്‍കിയ ‘സുരാംഗന’ എന്ന ഗാനമാണ്... Read More

ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളില്‍ ശങ്കര്‍ മഹാദേവന്‍ ആലപിച്ച ഗാനം പുറത്തിറങ്ങി. സന്തോഷ് വര്‍മ്മയുടെ രചനയില്‍ എം ജചന്ദ്രന്റെ സംഗീതം നല്‍കിയ ‘സുരാംഗന’ എന്ന ഗാനമാണ് അദ്ദേഹം ആലപിച്ചത്. ഈസ്റ്റ് കോസ്റ്റിന്റെ ഒഫീഷ്യല്‍ യൂട്യൂബ് പേജിലൂടെയാണ് ഗാനം പുറത്തുവിട്ടത്. തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയ്, ബോളിവുഡ് ഹീറോ ഷാരൂഖ് ഖാന്‍ തുടങ്ങിയവരുടെ സ്ഥിരംകോറിയോഗ്രാഫറായ ദേശീയ അവാര്‍ഡു ജേതാവുമായ ദിനേശ് മാസ്റ്ററാണ് ഈ ഗാനരംഗം ചിട്ടപ്പെടുത്തിയത്. സുരാജ് വെഞ്ഞാറമൂടും ഹാസ്യതാരം ഹരീഷ് കണാരനും പകുതിയിലധികം ഭാഗങ്ങളില്‍ അഭിനയിച്ചിരിക്കുന്ന ചിത്രത്തില്‍ പുതുമുഖ താരം അഖില്‍ പ്രഭാകരാണ് നായക വേഷം ചെയ്തിരിക്കുന്നത്. ശിവകാമി, സോനു എന്നിവരാണ് നായികമാര്‍. മികച്ച നര്‍ത്തകിയും നടിയുമായി അറിയപ്പെടുന്ന വിഷ്ണുപ്രിയ ഇതില്‍ ശ്രദ്ധേയമായ ഒരു ഗസ്റ്റ് വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ന്യൂജെന്‍ നാട്ടുവിശേഷങ്ങളിലെ ഉപനായകനായി വിനയ് വിജയനും വേഷമിട്ടിരിക്കുന്നു. സിനിമയിലെ മറ്റുതാരങ്ങള്‍ നെടുമുടി വേണു, ദിനേശ് പണിക്കര്‍, ജയകൃഷ്ണന്‍, നോബി, ബിജുക്കുട്ടന്‍, സാജു കൊടിയന്‍, കൊല്ലം ഷാ, മണികണ്ഠന്‍, ഹരിമേനോന്‍, സിനാജ്, സുബി സുരേഷ്, അഞ്ജലി, ആവണി എന്നിവരാണ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO