അച്ഛന്‍റെ ഛായയുള്ള കഥാപാത്രം – സുരാജ് വെഞ്ഞാറമ്മൂട്‌

ആഭാസത്തിന്‍റെ ബാംഗ്ലൂര്‍ ലൊക്കേഷനില്‍ വച്ചായിരുന്നു സുരാജ് അത് പറഞ്ഞത്. 'ചേട്ടാ അടുത്തിടെ ഒരു കഥ കേട്ടു. അത്രയ്ക്ക് ഗംഭീരമായിരുന്നു. ഞാനുടനെ ചെയ്യാമെന്ന് സമ്മതിച്ചു. ടൈറ്റിലും രസമുള്ളതാണ്. കുട്ടന്‍പിള്ളയുടെ ശിവരാത്രികള്‍.' പൊതുവേ ഇത്തരം കാര്യങ്ങളൊന്നും സുരാജ്... Read More

ആഭാസത്തിന്‍റെ ബാംഗ്ലൂര്‍ ലൊക്കേഷനില്‍ വച്ചായിരുന്നു സുരാജ് അത് പറഞ്ഞത്.
‘ചേട്ടാ അടുത്തിടെ ഒരു കഥ കേട്ടു. അത്രയ്ക്ക് ഗംഭീരമായിരുന്നു. ഞാനുടനെ ചെയ്യാമെന്ന് സമ്മതിച്ചു. ടൈറ്റിലും രസമുള്ളതാണ്. കുട്ടന്‍പിള്ളയുടെ ശിവരാത്രികള്‍.’
പൊതുവേ ഇത്തരം കാര്യങ്ങളൊന്നും സുരാജ് തുറന്നുപറയുന്നതല്ല. അന്ന് എന്തോ ഒളിവും മറവുമില്ലാതെ അയാള്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ടായിരുന്നു. ഇനി ഒരുപക്ഷേ അയാളുടെ മനസ്സിനെ അത്ര കണ്ട് ആ കഥ മോഹിപ്പിച്ചിരിക്കണം.
മാസങ്ങള്‍ക്കിപ്പുറം ആ സിനിമയുടെ(കുട്ടന്‍ പിള്ളയുടെ ശിവരാത്രി) കവറേജിന് ഒറ്റപ്പാലത്തെ മങ്കര വീട്ടില്‍ എത്തുമ്പോള്‍ ഉച്ചയൂണ് കഴിഞ്ഞ് സുരാജ്, പൂമുഖത്തെ മരച്ചാരില്‍ ചേര്‍ന്ന് ഇരിക്കുകയായിരുന്നു.

ഒരു മദ്ധ്യവയസ്‌ക്കനെ ഓര്‍മ്മിപ്പിക്കുന്ന രൂപം. നരവീണ മുടിയും മീശയും കാതിലെ രോമങ്ങളും. മുടി മുകളിലോട്ട് ചീകി ഒതുക്കിയിരിക്കുന്നു. കാവികൈലിയും ഷര്‍ട്ടുമാണ് വേഷം.

 

മുമ്പൊരിക്കല്‍ സുരാജ് ഞങ്ങളോട് പറഞ്ഞതോര്‍ക്കുന്നുണ്ടോ, ഈ സിനിമയുടെ കഥ അത്രയ്ക്ക് ഇഷ്ടമായിരുന്നുവെന്ന്?

മുഖവുരകളൊന്നുമില്ലാതെ എത്തിയ ചോദ്യം സുരാജിനെ ഓര്‍മ്മകളില്‍ നിന്ന് ഉണര്‍ത്തി. പിന്നെ ഞങ്ങളെ നോക്കി തലയാട്ടി. അതിനുശേഷമാണ് മറുപടിയുണ്ടായത്.
തൊടുപുഴയിലെ ഒരു ഹോട്ടലില്‍ വന്നാണ് ജോണ്‍(സംവിധായകന്റെ വിളിപ്പേരാണ്. ശരിയായ പേര് ജീന്‍ മാര്‍ക്കോസ്) എന്നോട് ഇതിന്റെ കഥ പറയുന്നത്. മറ്റൊരു രസകരമായ സംഗതി ഉള്ളത്, മാസങ്ങള്‍ക്ക് മുമ്പ് ഇതേ ഹോട്ടലിലെ, ഇതേ മുറിയിലിരുന്നാണ് ഞാന്‍ തൊണ്ടിമുതലിന്റേയും(തൊണ്ടിമുതലും ദൃക്‌സാക്ഷിയും) കഥ കേട്ടത്. ചില നല്ല ഇടങ്ങളില്‍ നല്ലതുമാത്രം സംഭവിക്കുമെന്ന് പറയുന്നത് എത്ര ശരിയാണ്.
അന്ന് ജോണ്‍ തിരക്കഥ വായിക്കുകയായിരുന്നില്ല. പകരം കഥ മനോഹരമായി പറഞ്ഞുതരുകയായിരുന്നു. അത്രയും മതി ഒരു നല്ല കഥയുടെ കാമ്പറിയാന്‍.
എത്രയോ കഥകള്‍ ഞാന്‍ കേട്ടുകൊണ്ടിരിക്കുന്നു. ചിലത് കേട്ടപ്പാതി മറക്കും. ചിലത് മനസ്സില്‍ തങ്ങിനിന്നുവെന്നുവരും. ഇനിയും ചിലത് എത്രയും പെട്ടെന്ന് ചെയ്യാനുള്ള ആവേശമുണ്ടാകും. അതിലൊന്നാണ് കുട്ടന്‍പിള്ളയുടെ ശിവരാത്രി.
എന്തുകൊണ്ടാണത്?

അച്ഛനും അമ്മയ്ക്കുമൊപ്പം സുരാജ്

 

ആ കഥ കേട്ടപ്പോള്‍ എന്റെ മനസ്സിലേക്ക് ഓടിയെത്തിയ ചില കാര്യങ്ങളുണ്ട്. ഒരു കൂട്ടുകുടുംബം. അവിടുത്തെ ഗൃഹനാഥന്‍. ആ വീടിനോട് ചേര്‍ന്ന് ശിവക്ഷേത്രം. അവിടുത്തെ ശിവരാത്രി ആഘോഷങ്ങള്‍. ഇതൊക്കെ എന്റെ ജീവിതാംശങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നതാണ്.

 

ഒന്ന് വിശദീകരിക്കാമോ?

 

നിങ്ങള്‍ വിശ്വസിക്കില്ല, ഈ ഗെറ്റപ്പില്‍ എനിക്ക് ഏതാണ്ട് അച്ഛന്റെ ഛായ തന്നെയാണ്.
എന്നിട്ട് സുരാജ് മൊബൈലിലുണ്ടായിരുന്ന അച്ഛന്റെ ഫോട്ടോ കാട്ടിത്തന്നു. സുരാജ് പറഞ്ഞത് ശരിയായിരുന്നു. രണ്ടുപേരിലും കാണാം അമ്പരപ്പിക്കുന്ന സാമ്യതകള്‍.
‘അറിയാമല്ലോ, എന്റെ അച്ഛന്‍ പട്ടാളക്കാരനായിരുന്നു.’ സുരാജ് തുടര്‍ന്നു.
തനി കാര്‍ക്കശ്യക്കാരന്‍. എന്നാല്‍ ഉള്ളില്‍ എല്ലാവരോടും സ്‌നേഹം സൂക്ഷിച്ച ആള്‍. അതുപോലെ ആരേയും ചിരിപ്പിക്കാന്‍ വേണ്ടി അദ്ദേഹം ഒന്നും പറഞ്ഞില്ല. പക്ഷേ അദ്ദേഹത്തിന്റെ പല പ്രവര്‍ത്തികളും ഞങ്ങളെ ചിരിപ്പിക്കുമായിരുന്നു. ഏതാണ്ട് ഇതേ ക്യാരക്ടറൈസേഷനാണ് ഈ സിനിമയിലെ കുട്ടന്‍പിള്ളയ്ക്കും. ആകെയൊരു വ്യത്യാസം കുട്ടന്‍പിള്ള പോലീസ് കോണ്‍സ്റ്റബിള്‍ ആണെന്നുമാത്രമാണ്. ഇപ്പോള്‍ നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ എന്തുകൊണ്ട് എനിക്ക് ഈ കഥ കൂടുതല്‍ ഇഷ്ടപ്പെടുന്നുവെന്ന്.

Show Less

No comments Yet

SLIDESHOW

LATEST VIDEO