‘കാപ്പാന്‍’ ഓഡിയോ ലോഞ്ചിന് മോഹന്‍ലാലിനും സൂര്യയ്ക്കും ഒപ്പം രജനീകാന്തും

സൂര്യയ്‌ക്കൊപ്പം മോഹന്‍ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തങ്ങളുടെ പുതിയ ചിത്രം 'കാപ്പാന്റെ' ഓഡിയോ ലോഞ്ച് ആഘോഷമാക്കാന്‍ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ്. മോഹന്‍ലാലും സൂര്യയുമൊക്കെ പങ്കെടുക്കുന്ന ചടങ്ങില്‍ രജനീകാന്ത് ആണ് പ്രധാന അതിഥി.    ... Read More

സൂര്യയ്‌ക്കൊപ്പം മോഹന്‍ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തങ്ങളുടെ പുതിയ ചിത്രം ‘കാപ്പാന്റെ’ ഓഡിയോ ലോഞ്ച് ആഘോഷമാക്കാന്‍ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ്. മോഹന്‍ലാലും സൂര്യയുമൊക്കെ പങ്കെടുക്കുന്ന ചടങ്ങില്‍ രജനീകാന്ത് ആണ് പ്രധാന അതിഥി.

 

 

ഒപ്പം ഷങ്കറിനെയും വൈരമുത്തുവിനെയും ക്ഷണിച്ചിട്ടുണ്ട്. ചെന്നൈയിലെ ശ്രീ രാമചന്ദ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ 21നാണ് പരിപാടി. കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ റോളിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ഒരു എന്‍എസ്ജി കമാന്‍ഡോ കഥാപാത്രമായി സൂര്യയും എത്തുന്നു. ബൊമാന്‍ ഇറാനി, ആര്യ, സയ്യേഷ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹാരിസ് ജയരാജ് ആണ് സംഗീതം. 

Show Less

No comments Yet

SLIDESHOW

LATEST VIDEO