വിജയ് സേതുപതി, ഫഹദ് ഫാസിൽ ‘സൂപ്പർ ഡീലക്‌സിലെ’ ഡിംഗ് ഡോംഗ് പ്രമോ

വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒന്നിക്കുന്ന ത്യാഗരാജന്‍ കുമാരരാജ ചിത്രം സൂപ്പര്‍ ഡീലക്‌സിന് എ സര്‍ട്ടിഫിക്കറ്റ്. ട്രാന്‍സ്‌ജെന്‍ഡറായ ശില്പ, കമിതാക്കളായ രണ്ടുപേര്‍, പോണ്‍ഫിലിം കാണാന്‍ നടക്കുന്ന കുട്ടികള്‍ എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്. സിനിമയിലെ... Read More

വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒന്നിക്കുന്ന ത്യാഗരാജന്‍ കുമാരരാജ ചിത്രം സൂപ്പര്‍ ഡീലക്‌സിന് എ സര്‍ട്ടിഫിക്കറ്റ്. ട്രാന്‍സ്‌ജെന്‍ഡറായ ശില്പ, കമിതാക്കളായ രണ്ടുപേര്‍, പോണ്‍ഫിലിം കാണാന്‍ നടക്കുന്ന കുട്ടികള്‍ എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്. സിനിമയിലെ ലൈംഗിക ചുവയുള്ള സംഭാഷണങ്ങള്‍ക്കും നഗ്നരംഗത്തിനുമാണ് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.  ഇപ്പോള്‍ ചിത്രത്തിന്റെ പുതിയ ഡിങ് ഡോങ് പ്രൊമോ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. അല്‍ഫോണ്‍സ് പുത്രന്‍ ആണ് ഡിങ് ഡോങ് വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്.

 

 

വേട്ടൈക്കാരന്‍ എന്ന തമിഴ് ചിത്രത്തിന് ശേഷം ഫഹദ് ഫാസില്‍ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. സാമന്തയാണ് ചിത്രത്തിലെ നായിക. ശില്‍പ്പ എന്ന ട്രാന്‍സ്‌ജെന്‍ഡറുടെ വേഷത്തിലാണ് വിജയ് സേതുപതി ചിത്രത്തിലെത്തുന്നത്. പടയപ്പയിലെ നീലാംബരിയായും ബാഹുബലിയിലെ ശിവകാമിയായും പ്രേക്ഷക ഹൃദയം കീഴടക്കിയ രമ്യാ കൃഷ്ണന്‍ ചിത്രത്തില്‍ ഒരു പോണ്‍ നടിയുടെ വേഷത്തിലാണ് എത്തുന്നത്. തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷമാണ് സൂപ്പര്‍ ഡീലക്‌സിലെ കഥാപാത്രം എന്നാണ് രമ്യാ കൃഷ്ണന്‍ പറയുന്നത്.

 

Show Less

No comments Yet

SLIDESHOW

LATEST VIDEO