വിഷാല്‍ ചിത്രത്തില്‍ സണ്ണിലിയോണ്‍

ലൈറ്റ് ഹൗസ് മൂവി മേക്കേഴ്സിന്‍റെ ബാനറില്‍ ബി. മധു നിര്‍മ്മിച്ച് വെങ്കിട് മോഹന്‍ സംവിധാനം ചെയ്യുന്ന വിശാല്‍ ചിത്രമായ അയോഗ്യയില്‍ സണ്ണിലിയോണ്‍ ഒരു ഐറ്റം നമ്പര്‍ അവതരിപ്പിക്കുന്നു. അതിന്‍റെ ഭാഗമായി ഡിസംബര്‍ അവസാന ആഴ്ച... Read More

ലൈറ്റ് ഹൗസ് മൂവി മേക്കേഴ്സിന്‍റെ ബാനറില്‍ ബി. മധു നിര്‍മ്മിച്ച് വെങ്കിട് മോഹന്‍ സംവിധാനം ചെയ്യുന്ന വിശാല്‍ ചിത്രമായ അയോഗ്യയില്‍ സണ്ണിലിയോണ്‍ ഒരു ഐറ്റം നമ്പര്‍ അവതരിപ്പിക്കുന്നു. അതിന്‍റെ ഭാഗമായി ഡിസംബര്‍ അവസാന ആഴ്ച ചെന്നൈയില്‍ ഒരു അടിപൊളിഗാനത്തിന് സണ്ണിലിയോണ്‍ ചുവടുവയ്ക്കുന്നത് ചിത്രീകരിക്കപ്പെടും. ജനുവരി 26 ന് റിലീസ് ചെയ്യാനൊരുങ്ങുന്ന അയോഗ്യയിലെ ഒരു പ്രധാന ഘടകമായിരിക്കും ലിയോണിന്‍റെ ഈ പദചലനങ്ങള്‍.

 

2014 ല്‍ റിലീസ് ചെയ്ത ജയ്യുടെ വടകുറി എന്ന ചിത്രത്തിലും ലിയോണ്‍ ഇത്തരത്തില്‍ ഐറ്റം നമ്പര്‍ അവതരിപ്പിച്ചിരുന്നു. കൂടാതെ ‘വീരമാധവി’യിലെ നായികയുമായിരുന്നു. എ.ആര്‍. മുരുകദോസിന്‍റെ അസിസ്റ്റന്‍റായിരുന്നു സംവിധായകനായ വെങ്കിട്ട്മോഹന്‍. രാശിഖന്നയാണ് നായികാവേഷത്തിലെത്തുന്നത്. കെ.എസ്. രവികുമാര്‍, പാര്‍ത്ഥിപന്‍ എന്നിവരും വിശാലിനൊപ്പം ഈ ചിത്രത്തിലുണ്ട്. സംഗീതം സാം സി.എസും എഡിറ്റിംഗ് ആന്‍റണി എല്‍. റൂബനും നിര്‍വ്വഹിക്കുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO