സുഡാനി ഫ്രം നൈജീരിയക്ക് റഷ്യന്‍ അന്താരാഷ്ട്ര ഫെസ്റ്റിവലില്‍ അംഗീകാരം

നവാഗതനായ സകരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയക്ക് റഷ്യയില്‍ നടന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ അംഗീകാരം. പ്രേക്ഷക അവാര്‍ഡാണ് റഷ്യയില്‍ നടന്ന ഹീറോ ആന്‍ഡ് ടൈം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ സുഡാനി ഫ്രം... Read More

നവാഗതനായ സകരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയക്ക് റഷ്യയില്‍ നടന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ അംഗീകാരം. പ്രേക്ഷക അവാര്‍ഡാണ് റഷ്യയില്‍ നടന്ന ഹീറോ ആന്‍ഡ് ടൈം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ സുഡാനി ഫ്രം നൈജീരിയ സ്വന്തമാക്കിയത്.

 

 

ഹാപ്പി അവേഴ്സിന്റെ ബാനറില്‍ നിര്‍മ്മിച്ച സുഡാനി ഫ്രം നൈജീരിയ കഴിഞ്ഞ മാര്‍ച്ച് 23നായിരുന്നു തിയേറ്ററില്‍ പുറത്തിറങ്ങിയത്. സുഡാനി ഫ്രം നൈജീരിയ അടുത്തിടെ കാന്‍ ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിച്ചിരുന്നു. ചിത്രത്തിനി ഇതിനോടകം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ചിത്രത്തിന് അഞ്ച് പുരസ്കാരങ്ങളും ലഭിച്ചിരുന്നു. 

Show Less

No comments Yet

SLIDESHOW

LATEST VIDEO