കാര്‍ട്ടൂണ്‍ പുനഃപരിശോധനയ്ക്കെതിരെ മറുപടിയുമായി സുഭാഷിന്‍റെ പുതിയ കാര്‍ട്ടൂണ്‍

ഇക്കഴിഞ്ഞ കേരള ലളിത കലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ അവാര്‍ഡ് പ്രഖ്യാപനത്തിനുശേഷം തുടങ്ങിയ വിവാദങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. കേവലം വോട്ടുബാങ്ക് ലക്ഷ്യമാക്കിയാണ് ഭരണപക്ഷവും പ്രതിപക്ഷവും ഈ അവാര്‍ഡിനെ വിവാദമാക്കി മുതലാക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ നിഷ്പക്ഷമതികളായവര്‍ ഈ... Read More

ഇക്കഴിഞ്ഞ കേരള ലളിത കലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ അവാര്‍ഡ് പ്രഖ്യാപനത്തിനുശേഷം തുടങ്ങിയ വിവാദങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. കേവലം വോട്ടുബാങ്ക് ലക്ഷ്യമാക്കിയാണ് ഭരണപക്ഷവും പ്രതിപക്ഷവും ഈ അവാര്‍ഡിനെ വിവാദമാക്കി മുതലാക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ നിഷ്പക്ഷമതികളായവര്‍ ഈ കാര്‍ട്ടൂണിലെ ഹാസ്യം ആസ്വദിക്കുകയും ചെയ്തുവെന്നതാണ് പരമാര്‍ത്ഥം. ചാനലുകളും മറ്റും ഈ വിഷയം ചര്‍ച്ചയാക്കുകയും കേരളത്തിലെ പല പ്രമുഖരും ഇതിന്‍റെ പിന്നില്‍ പല അഭിപ്രായങ്ങളും നടത്തിയപ്പോഴും കാര്‍ട്ടൂണ്‍ വരച്ച കെ.കെ. സുഭാഷ് എന്ന കലാകാരന്‍ തികച്ചും മൗനം പാലിക്കുകയായിരുന്നു. ഈ വിവാദങ്ങളൊന്നുംതന്നെ അദ്ദേഹത്തെ ബാധിച്ചില്ല. പക്ഷേ, സുഭാഷിന്‍റെ ഒരു വാക്കിനും മറുപടിക്കുംവേണ്ടി കാത്തുനിന്ന നിരവധി വായനക്കാര്‍ക്കുമുമ്പില്‍ അദ്ദേഹം തന്‍റേതായ ശൈലിയില്‍കൂടി ഈ വിവാദങ്ങള്‍ക്ക് ഇപ്പോഴിതാ മറുപടിയും നല്‍കിയിരിക്കുന്നു. അതും ഹാസ്യകൈരളിയുടെ മുഖച്ചിത്രമായി അച്ചടിച്ച് വന്നത് തികച്ചും കൗതുകകരം.

ഹാസ്യകൈരളിയുടെ ജൂലൈ 2019 ലക്കം മാസികയുടെ കവര്‍ പേജിലാണ് കാര്‍ട്ടൂണ്‍ വിവാദത്തിനുള്ള സുഭാഷിന്‍റെ കാര്‍ട്ടൂണ്‍ മറുപടി. സംഗതി എന്തായാലും ഈ കാര്‍ട്ടൂണും ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO